മുംബൈയിൽ ഐ.എ.എസ് ദമ്പതികളുടെ മകൾ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

മുംബൈ: ഐ.എ.എസ് ദമ്പതികളുടെ മകൾ താമസിക്കുന്ന അപാർട്മെന്റിന്റെ 10ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. അക്കാദമിക രംഗത്തെ മോശം പ്രകടനത്തിലെ നിരാശയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. മഹാരാഷ്​ട്ര കാഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മകളായ ലിപി(27)യാണ് ജീവനൊടുക്കിയത്. ഹരിയാനയിലെ സോണിപ്പത്തിൽ നിയമവിദ്യാർഥിനിയായിരുന്നു ലിപി. പരീക്ഷയെ കുറിച്ച് കടുത്ത ആശങ്കയിലായിരുന്നു പെൺകുട്ടി.

ലിപിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കാണിച്ച് ലിപിയെഴുതിയ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ലിപിയുടെ പിതാവ് വികാസ് രസ്തോഗി. അമ്മ രാധിക രസ്തോഗി സംസ്ഥാന സർക്കാരിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.

Tags:    
News Summary - IAS couple's daughter dies by suicide in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.