നിലമ്പൂർ: ഭൂമിയുടെ രേഖകൾ ഉൾപ്പെടെ പണയവസ്തുവായി വാങ്ങി അനധികൃതമായി പണമിടപാട് നടത്തിയതിന് നിലമ്പൂരിൽ ഒരാൾ അറസ്റ്റിൽ. നിലമ്പൂർ കൊളക്കണ്ടം കിനാംതോപ്പിൽ കുരുവിളയെയാണ് (65) നിലമ്പൂർ എസ്.ഐ തോമസ് കുട്ടി ജോസഫ് അറസ്റ്റ് ചെയ്തത്.
ആധാരം, വാഹനങ്ങളുടെ ആർ.സി, പാസ്പോർട്ട് തുടങ്ങിയ രേഖകൾ പണയ വസ്തുവായി വാങ്ങി അമിത പലിശ ഈടാക്കി അനധികൃത പണമിടപാട് നടത്തുന്നതായി നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന് ലഭിച്ച രഹസ‍്യവിവരത്തെ തുടർന്നാണ് കേന്ദ്രത്തിൽ പൊലീസ് പരിശോധന നടത്തിയത്. ഒന്നര ലക്ഷം രൂപയും നിരവധി രേഖകളും പിടിച്ചെടുത്തു. വിവിധ ആളുകളുടെ പേരിലുള്ള ആധാരങ്ങൾ, വാഹനങ്ങളുടെ ആർ.സി, പാസ്പോർട്ട്, ബ്ലാങ്ക് മുദ്ര പേപ്പറുകൾ, ചെക്ക് ബുക്ക് തുടങ്ങിയ രേഖകൾ പിടിച്ചെടുത്തു.
നിലമ്പൂർ കോടതിപ്പടിയിൽ ഇയാൾ നടത്തുന്ന സ്റ്റേഷനറി കട കേന്ദ്രീകരിച്ചാണ് പണമിടപാടുകൾ നടത്തിയിരുന്നത്. നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ കുരുവിള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.