representational image

അനധികൃത വിൽപന: 18.5 ലിറ്റർ വിദേശ മദ്യവുമായി സ്ത്രീ പിടിയിൽ

തിരുവനന്തപുരം: അനധികൃത മദ്യവിൽപന നടത്തിയ സ്ത്രീ പൊലീസ് പിടിയിൽ. പേരൂർക്കട ഇന്ദിര നഗർ ബി.ജി.ആർ.എ- 19 മേലെ വീട്ടിൽ ഗീത (42) യെയാണ് സ്പെഷൽ ആക്ഷൻ ഗ്രൂപ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്‍റെ സഹാത്തോടെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.

ഒന്നാം തീയതി ഡ്രൈ ഡേയുടെ ഭാഗമായി ബിവറേജ് ഔട്ട്ലെറ്റുകളും ബാറുകളും അവധിയായതിനാൽ പ്രതി നേരേത്ത കരുതി സൂക്ഷിച്ചിരുന്ന മദ്യം ആവശ്യക്കാർക്ക് അനധികൃതമായി വിൽപന നടത്തിവരുകയായിരുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരൂർക്കട െപാലീസും സ്പെഷൽ ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീട്ടിൽ നിന്ന് 18.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടിയത്.

പേരൂർക്കട എസ്.എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാം, എസ്.ഐമാരായ സന്ദീപ്, വിനോദ്, സി.പി.ഒമാരായ മീന കുമാരി, ഷംല, സ്പെഷൽ ടീമംഗങ്ങളായ എസ്.ഐ അരുൺ കുമാർ, എ.എസ്.ഐ സാബു, വിനോദ്, ഷിബു, വിനോദ്, ദീപുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Illegal sale-Woman arrested with foreign liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.