നേമം: പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ട കേസിലെ സഹോദരങ്ങളായ രണ്ട് പ്രതികളെയും മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.
നേമം സ്വദേശികളായ അമൽജിത്ത്, അഖിൽ ജിത്ത് എന്നിവർ വെള്ളിയാഴ്ച വൈകീട്ടാണ് എ.സി.ജെ.എം കോടതിയിൽ കീഴടങ്ങിയത്. സഹോദരങ്ങളായ ഇരുവരെയും കോടതി ഈ മാസം 22 വരെ റിമാൻഡ് ചെയ്തിരുന്നു. പി.എസ്.സി വിജിലൻസ് വിഭാഗം ബയോമെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാർഥി ഹാളിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. അമൽ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടിയിരുന്നത്. മതിൽ ചാടിപ്പോയ ആളെ ബൈക്കിൽ കാത്തുനിന്നയാൾ രക്ഷപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.