പാലക്കാട്: ജില്ലയിലെ ഭക്ഷ്യസുരക്ഷ ഒാഫിസുകളിൽ വിജിലൻസ് പരിശോധന. നെന്മാറ, ആലത്തൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിൽ നടത്തിയ പരിശോനയിൽ വിവിധ ക്രമക്കേടുകൾ കണ്ടെത്തി. വിവിധ ഇടങ്ങളിലെ ഹോട്ടലുകളിൽ പതിവായി പരിശോധന നടത്താറുണ്ടെങ്കിലും തുടർനടപടികളില്ലെന്ന പരാതിയിൽ വ്യാപകമായതോടെയാണ് വിജിലൻസ് നടപടി. മൂന്ന് ഒാഫിസുകളിൽ ഒരേ സമയമായിരുന്ന വിജിലൻസ് പരിശോധന.
ഗുരുതര രോഗങ്ങൾക്കുവരെ കാരണമായേക്കാവുന്ന പദാർഥങ്ങൾ കലർന്ന ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നതായി വിജിലൻസ് കണ്ടെത്തി. എന്നാൽ, ഇവ കൃത്യസമയത്ത് പരിശോധിക്കാനോ മായം കലർത്തിയ ബ്രാൻഡുകൾക്കെതിരെ നടപടി സ്വീകരിക്കാനോ ഒരുതരത്തിലുള്ള ഇടപെടലുകളും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് വിജിലൻസ് കണ്ടെത്തി.
മായം കലർത്തിയ രീതിയിൽ പിടികൂടിയ ഉൽപന്നങ്ങളുടെ ബ്രാൻഡുകൾ വിറ്റുപോകുന്നതിന് സഹായിച്ചശേഷം ഉദ്യേഗസ്ഥർ നാമമാത്ര തുടർനടപടികളിൽ പരിശോധന ഒതുക്കിയതായി വിവിധ രേഖകളെ ഉദ്ധരിച്ച് വിജിലൻസ് സംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.