മുംബൈ: അയൽവാസിയെ ഇരുമ്പുവടി കൊണ്ട് മർദ്ദിക്കുകയും മാലിന്യക്കൊട്ടയിലെ ഭക്ഷണാവശിഷ്ടം കഴിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മറ്റൊരാൾക്കായി തിരച്ചിലിലാണ് െപാലീസ്. സംഭവത്തിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അറസ്റ്റ്.
കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം. തുടർന്ന് കഴിഞ്ഞദിവസം പ്രതിയായ അബ്ദുൾ ഖാലിദ് മാലിക് ഷെയ്ക്കിനെ ക്രൈം ബ്രാഞ്ച് സംഘം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെയ്ക്ക്. വധശ്രമത്തിന് ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് മേഘ്വാഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇയാളുടെ സഹായിയായ ഫഹിദ് സഹിദ് അലി ഷെയ്ക്ക് ഒളിവിലാണ്. പരാതിക്കാരനും പ്രതിയും ഒരേ തെരുവിലാണ് താമസം. പഴയ തർക്കമാണ് അക്രമത്തിന് കാരണമെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.