കാമുകിയുടെ ചിത്രങ്ങളും വീഡിയോകളും കോപ്പി ചെയ്തു; സുഹൃത്തിനെ പ്ലസ് ടു വിദ്യാർഥി കൊലപ്പെടുത്തി

മീററ്റ്: ഫോണിൽ നിന്ന് കാമുകിയുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി കോപ്പി ചെയ്തെന്ന് ആരോപിച്ച് സുഹൃത്തിനെ പ്ലസ് ടു വിദ്യാർഥി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. 16കാരനാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസം വൈകീട്ട് മകൻ വീട്ടിലേക്ക് മടങ്ങിയെത്താത്തിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

മാതാപിതാക്കൾ മകനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ട്യൂഷൻ സെന്ററിൽ പോയി അന്വേഷിച്ചപ്പോഴാണ് അന്നേ ദിവസം അവധിയാണെന്ന് അറിയാൻ കഴിഞ്ഞത്. ഇതെ തുടർന്നാണ്, കുടുംബം പൊലീസിനെ സമീപിച്ചത്.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട വിദ്യാർഥി അവസാനമായി കണ്ടത് സുഹൃത്തിനെയാണെന്ന് വ്യക്തമായത്. എന്നാൽ, കുറ്റാരോപിതനായ വിദ്യാർഥി ആദ്യം പൊലീസിനോട് ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

തന്റെ മൊബൈൽ ഫോൺ എട്ടായിരം രൂപക്ക് വിൽക്കുകയാണെന്ന് പറഞ്ഞ് പ്രതി സുഹൃത്തിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചും മറ്റും അൽപ്പ സമയം ചെലവിട്ട ശേഷമായിരുന്നു പ്രതി കൃത്യം നടത്തിയത്. ചുറ്റിക കൊണ്ട് തലക്ക് അടിച്ചാണ് പ്രതി സുഹൃത്തിനെ കൊല നടത്തിയത്.

പൊലീസ് കൊല്ലപ്പെട്ട 16കാരന്റെ മൃതദേഹം ഭവൻപൂർ എന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നതുൾപ്പെടെ കൂടുതൽ അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകുകയുള്ളൂവെന്ന് മീററ്റ് എസ്.പി ആയുഷ് വിക്രം പറഞ്ഞു. 

Tags:    
News Summary - Class 12 student kills friend for stealing girlfriends photos videos in Meerut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.