ന്യൂഡൽഹി: പൊലീസ് എയ്ഡ്പോസ്റ്റിലേക്ക് അതിക്രമിച്ച് കയറി മോട്ടോർ സൈക്കിളും എയ്ഡ് പോസ്റ്റും കത്തിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഹൗസ് റാന്നി സ്വദേശിയായ നദീമാണ് പിടിയിലായത്. സ്ത്രീയെ തുറിച്ചുനോക്കി എന്നാരോപിച്ചാണ് പൊലീസ് പ്രതിയെ തല്ലിയിരുന്നു. ഇതിന്റെ പ്രതികാരത്തിലാണ് യുവാവ് പോസ്റ്റ് അക്രമിച്ചത്. സെൻട്രൽ ഡൽഹിയിലെ ഖാൻ മാർക്കറ്റ് ഏരിയയിലുള്ള പൊലീസ് പോസ്റ്റിലാണ് സംഭവം. നദീം മദ്യലഹരിയിലായിരുന്നെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു.
കറുത്ത വസ്രവും തൊപ്പിയും ധരിച്ച് ഒരാൾ മോട്ടോർ സൈക്കിൾ കത്തിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിന് ശേഷം ഇയാളെ കീഴടക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിക്കുന്നതിനായാണ് നദീം മാർക്കറ്റിലെത്തിയത്. ഭക്ഷണ പൊതി കാത്തുനിൽക്കുമ്പോൾ ഇയാളെ കടന്ന് പോയ ദമ്പതികളാണ് യുവതിയെ തുറിച്ചുനോക്കിയെന്ന് പരാതിപ്പെട്ടത്. രേഖാമൂലമുള്ള പരാതിയൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിൽ ഒരാൾ നദീമിനെ തല്ലുകയായിരുന്നു. ഇതിൽ അസ്വസ്ഥനായ ഇയാൾ അടുത്ത ദിവസം തന്നെ പൊലീസ് പോസ്റ്റിലെത്തി ഇരുചക്ര വാഹനം കത്തിക്കുകയും പൊലീസ് സ്‌റ്റേഷൻ അടിച്ചു തകർക്കുകയും ചെയ്തു.
ഇയാളെ അറസ്റ്റുചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.