വള്ളികുന്നം: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് സുഹൃത്തിനെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഓച്ചിറ മഠത്തിൽ തെക്കേതിൽ ബിനുവിനെയാണ് (49) വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതി ഹാരീസ് ഒളിവിലാണ്. കഴിഞ്ഞ 24ന് രാത്രി ഹരീഷ് ഭവനത്തിൽ തുളസീധരൻപിള്ളയെ ബിനുവും സുഹൃത്ത് ഹാരിസും ചേർന്നാണ് വീട്ടിൽ കയറി ആക്രമിച്ചത്. ആക്രമണത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ തുളസീധരൻപിള്ള കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഓച്ചിറ 28ാം ഓണത്തോട് അനുബന്ധിച്ചുള്ള ഉത്സവ ദിവസം മദ്യപിക്കാനായി ഇരുവരും സുഹൃത്ത് തുളസീധരനോട് 1000 രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല. ഈ വൈരാഗ്യത്തിലാണ് ആക്രമണമെന്ന് അറസ്റ്റിലായ ബിനു പറഞ്ഞു. ഒളിവിൽ പോയ ഹാരിസും ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ വള്ളികുന്നം പൊലീസ് ഇൻസ്പെക്ടർ ടി. ബിനുകുമാർ, സബ് ഇൻസ്പെക്ടർ കെ. ദിജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വൈ. അനി, അൻഷാദ്, വിഷ്ണുപ്രസാദ്, കെ.എസ്. വികാസ്, സിവിൽ പൊലീസ് ഓഫിസർമാരായ എ. അബ്ദുൾ ജവാദ്, അഖിൽ കുമാർ, എസ്. ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.