താരിസ്

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

ആലുവ: ആലുവ, ആലങ്ങാട് പൊലീസ് സ്‌റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കരുമാലൂർ കോട്ടപ്പുറം മാമ്പ്ര ഭാഗത്ത് പള്ളത്ത് വീട്ടിൽ താരിസിനെയാണ് (26) കാപ്പ ചുമത്തി ആറു മാസത്തേക്ക് റൂറൽ ജില്ലയിൽ നിന്നും നാടുകടത്തിയത്.

ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്‌ഥാനത്തിലാണ് നടപടി. കൊലപാതക ശ്രമം, അടിപിടി, മയക്കുമരുന്ന്, സ്ഫോടക വസ്തു, അനധികൃതമായി ആയുധം കൈവശം വയ്ക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്.

2021 സെപ്തംബറിൽ വെളിയത്തുനാട് ഭാഗത്ത് വച്ച് ഇബ്രാഹിം എന്നയാളുടെ കാറിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി കാപ്പ ചുമത്തി 34 പേരെ നാടുകടത്തിയെന്നും 32 പേരെ ജയിലിൽ അടച്ചുവെന്നും എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.

Tags:    
News Summary - In several cases, the accused youth was deported on a capa act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.