സു​ലൈ​മാ​ൻ

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ല്‍

കൂ​റ്റ​നാ​ട്: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ല്‍. ചാ​ലി​ശ്ശേ​രി സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വാ​വ​ന്നൂ​ര്‍ ചാ​ലി​പ്രം സ്വ​ദേ​ശി സു​ലൈ​മാ​നാ​ണ്​ (54) അ​റ​സ്റ്റി​ലാ​യ​ത്. 2020ലാ​ണ് പ്ര​തി പെ​ണ്‍കു​ട്ടി​യെ നാ​ട്ടി​ലും വി​ദേ​ശ​ത്തും വെ​ച്ച് പീ​ഡി​പ്പി​ച്ച​ത​ത്രെ. തു​ട​ര്‍ന്ന് കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ 2021 ജൂ​ലൈ​യി​ല്‍ കേ​സെ​ടു​ത്തു. ആ​റു മാ​സ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്തു​നി​ന്ന്​ ചാ​ലി​ശ്ശേ​രി സി.​ഐ കെ.​സി. വി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

എ​സ്.​സി.​പി.​ഒ അ​ബ്ദു​ൽ റ​ഷീ​ദ്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫി​സ​ർ ശ്രീ​കു​മാ​ർ, സി.​പി.​ഒ അ​ഷ്റ​ഫ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​റാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ്​ ചെ​യ്തു.

Tags:    
News Summary - In the case of torture Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.