തൊടുപുഴ: നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്ത് പാർക്ക് െചയ്തിരുന്ന കാറില്‍നിന്ന് 43 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ഓടി രക്ഷപ്പെട്ട പ്രതിക്കായി തൊടുപുഴ പൊലീസ് അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നതിങ്ങനെ: കൊച്ചി സ്വദേശിയുടെ കാർ ഒരു വർഷം മുമ്പ് തൊടുപുഴ സ്വദേശി വാടകക്കെടുത്തിരുന്നു. കാർ തിരികെ കിട്ടാതെ വന്നതോടെ ഉടമ കാർ അന്വേഷിച്ച് തൊടുപുഴയിലെത്തിയെങ്കിലും വാടകക്ക് എടുത്ത സൽമാൻ എന്നയാളുടെ പക്കൽ കാറുണ്ടായിരുന്നില്ല.
പൊലീസിൽ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ സൽമാനെ ചോദ്യം ചെയ്തപ്പോൾ തൊടുപുഴ സ്വദേശിയായ മറ്റൊരാൾക്ക് കാർ പണയപ്പെടുത്തിയതായി പറഞ്ഞു.
ഉടമ നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച രാത്രി കാർ തൊടുപുഴ നഗരത്തിലുണ്ടെന്ന് കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടർന്ന് തൊടുപുഴ പൊലീസ് നടത്തിയ പരിശോധനയിലാണ് കാറും അതിൽ സൂക്ഷിച്ച കഞ്ചാവും കണ്ടെത്തുന്നത്.
ഇതിനിടെ കാറിലുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. എറണാകുളം എളമക്കര സ്റ്റേഷനിലും കാര്‍ കാണാതെ പോയതുമായി ബന്ധപ്പെട്ട് കേസുണ്ട്. എസ്.എച്ച്.ഒ വിഷ്ണു, എസ്.ഐ. ബൈജു പി. ബാബു, ഷാഹുൽ ഹമീദ്, ജോസഫ്, എ.എസ്.ഐ ഷംസുദ്ദീൻ, ഷംസ്, പൊലീസുകാരായ ഗിരീഷ്, സനൂപ്, സുനിൽ, അനൂപ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായും ഇയാള്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.