ലഖ്നോ: ഉത്തർപ്രദേശിൽ റോഡിലെ വാക്കുതർക്കത്തെ തുടർന്ന് ട്രക്ക് കാറിനെ ഇടിച്ച് നീക്കിയത് മൂന്ന് കിലോമീറ്റർ. മീററ്റിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. കാർ യാത്രികരും ട്രക്ക് ഡ്രൈവറും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നതായും ഡ്രൈവർ മദ്യപിച്ചിരുന്നതായും പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന നാല് യാത്രികരും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ട്രക്കിനെ മറികടക്കുന്നതിനായി കാർഡ്രൈവർ നിരവധി തവണ ഹോൺ അടിച്ചിരുന്നു. ഇത് ഡ്രൈവർമാർ തമ്മിലുള്ള വാക്കുതർക്കത്തിനിടയാക്കി. കാർ മറികടന്ന് മുന്നിലെത്തിയതോടെ ഡ്രൈവർ ട്രക്ക് കാറിൽ ഇടിപ്പിക്കുകയായിരുന്നു. തുടർന്ന് കാറിനെ മൂന്ന് കിലോമീറ്ററോളം വലിച്ച് കൊണ്ടുപോയി.
ഈസമയം കാറിലുണ്ടായിരുന്ന നാല് യാത്രകരും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ആളുകൾ ഡ്രൈവറോട് ട്രക്ക് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. അവസാനം പൊലീസ് എത്തിയാണ് വണ്ടി നിർത്തിച്ചത്. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.