എന്നാൽ, പിന്നീട് കൂട്ടത്തോടെയാണ് മടങ്ങിയെത്തിയത്. ഇവരെ സംബന്ധിച്ച വിവരങ്ങൾ ആരുടെ പക്കലും ഇല്ല. താമസസൗകര്യം ഒരുക്കുന്ന പരിസരവാസികൾ സാമ്പത്തികം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാണ്.
ഇവർക്കിടയിൽ മോഷണം, ചൂതാട്ടം, അനാശാസ്യ പ്രവർത്തനങ്ങൾ എന്നിവ വ്യാപകമാണ്. ചൊവ്വാഴ്ച പുലർച്ച അന്തർസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് നാട് അറിയുന്നത്. പന്തളം സ്വകാര്യ ബസ്സ്റ്റാൻഡിൽ പശ്ചിമബംഗാൾ ഉത്തര ദിനാജ്പുർ ജില്ല സ്വദേശി ഫണീന്ദ്രദാസി(45)നെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
മൃതദേഹത്തിൽനിന്ന് മണം പിടിച്ചോടിയ പൊലീസ് നായ് തോന്നല്ലൂർ മൂലയിൽ ഭാഗത്ത് അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലെത്തി. പരമേശ്വരൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ മരിച്ച ഫണീന്ദ്രദാസിെൻറ നാട്ടുകാരനായ ഒരാൾ താമസിക്കുന്ന മുറിയിലാണ് നായ് എത്തിയത്. ഇയാൾ കഴിഞ്ഞ രാത്രി ഏഴരയോടെ നാട്ടിൽ പോയതായി മറ്റൊരു സഹവാസി പറഞ്ഞു. ചോദ്യം ചെയ്യാൻ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പന്തളം നഗരസഭയിലെ 33 വാർഡുകളിലും വീടുകളിലെ മുകൾനിലയിലും വീട്ടുപരിസരത്തും ബഹുനില കെട്ടിടങ്ങളിലുമൊക്കെയായി നിരവധി അന്തർസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. ഒരാൾക്ക് 1000 രൂപ നിരക്കിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരു മുറിക്കുള്ളിൽ എട്ടു മുതൽ 15വരെ ആളുകളെയാണ് താമസിപ്പിക്കുന്നത്. പുലർച്ച മുതൽ രാവിലെ എട്ടുവരെ പന്തളം പ്രൈവറ്റ് ബസ്സ്റ്റാൻഡ് ഇവരുടെ താവളമാണ്.
രാത്രിയിൽ അന്തർസംസ്ഥാന തൊഴിലാളികൾ പന്തളം കുടുംബാരോഗ്യ കേന്ദ്രം താവളമാക്കുകയാണ്. അടുത്തിടെ റെയിൽവേ ടിക്കറ്റ് തിരിമറി നടത്തിയ കേസിലും എ.ടി.എം കവർച്ചക്കേസിലും നിരവധി പേരെ പന്തളത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കിടയിൽ കഞ്ചാവും മയക്കുമരുന്നും യഥേഷ്ടം ലഭ്യമാണ്. ഇതുസംബന്ധിച്ച് പൊലീസിെൻറ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതാണ്. നഗരസഭ മുൻ സെക്രട്ടറി പൊളിക്കാൻ ആവശ്യപ്പെട്ട കെട്ടിടത്തിൽ ഇപ്പോഴും അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.