കായംകുളം: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെയും യാത്രക്കാരനെയും മർദിച്ച കേസിൽ രണ്ടാംപ്രതി ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. കായംകുളം വളയക്കകത്ത് വീട്ടിൽ രാഹുലിനെയാണ് (27) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകീട്ട് 5.45നാണ് കേസിനാസ്പദമായ സംഭവം. തൃശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടർ ഉപയോഗിച്ച് കുന്നത്താലുംമൂടിന് സമീപം ദേശീയപാതയിൽ തടഞ്ഞ് നിർത്തി ഡ്രൈവറെയും യാത്രക്കാരനെയും മർദിക്കുകയായിരുന്നു.
സ്കൂട്ടറിന് ഓവർ ടേക്ക് ചെയ്ത് പോകാൻ സൈഡ് കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് സൂപ്പർ ഫാസ്റ്റ് ബസ് തടഞ്ഞ് നിർത്തി ആക്രമണം നടത്തിയത്. ഒന്നാം പ്രതി പുള്ളിക്കണക്ക് സ്വദേശി മാഹിൻ ഒളിവിലാണ്.
കായംകുളം എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ രാജേന്ദ്രൻ, സുനിൽ, ഫിറോസ്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യൂഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.