ഇരവിപുരം: യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾ പൊലീസ് പിടിയിലായി. ചാത്തന്നൂർ പള്ളിപടിക്കലിൽ ലിജു (42), മയ്യനാട് അക്കരത്തോട്ടത്തിൽ വിനു (31), ആക്കോലിൽ കോട്ടൂർവെളിയിൽ അനു എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രി 10.45ഓടെ മയ്യനാടുള്ള കടയിൽ പ്രതികളെത്തി ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ, കടയിൽനിന്ന മുക്കം സ്വദേശിയായ സജീർ ഇവരോട് ഭക്ഷണം തീർന്നുപോയെന്ന് അറിയിച്ചു.
ഇതിൽ പ്രകോപിതരായ ഇവർ അഞ്ചോളം വരുന്ന മറ്റു പ്രതികളെ ഫോണിൽ വിളിച്ചുവരുത്തി സജീറിനെ മർദിക്കുകയും വാൾ കൊണ്ട് വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തു. കൂടാതെ കടയുടമ സജീവിനെയും സാധനം വാങ്ങാനെത്തിയ മറ്റൊരാളെയും പ്രതികൾ സംഘം ചേർന്ന് മർദിച്ചു. സജീർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ് കുമാർ, അജിത്, സി.പി.ഒ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.