അമ്പലപ്പുഴ: ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് വാഹന മോഷണം നടത്തിയ പ്രതിയെ പുന്നപ്ര പൊലീസ് പിടികൂടി. കൊല്ലം മൈനാഗപ്പള്ളി കടപ്പ തടത്തിൽ പുത്തൻവീട്ടിൽ ലിജോയെയാണ് (22) പിടികൂടിയത്. ഈ മാസം 13ന് കായംകുളം റെയിൽവേ സ്റ്റേഷന്, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ബൈക്കുകൾ മോഷ്ടിച്ചത്. കായംകുളം റെയിൽവേ സ്റ്റേഷനിൽനിന്നും മോഷ്ടിച്ചെടുത്ത ബൈക്ക് വണ്ടാനം മെഡിക്കൽ കോളജിൽ വെച്ചശേഷം അവിടെനിന്ന് പൾസർ 220 ഇനത്തിൽപെട്ട ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് കഴിഞ്ഞദിവസം വലയിലാകുന്നത്.
നൈറ്റ് പെട്രോളിങ്ങിനിടെ സംശയാസ്പദമായി കാണപ്പെട്ട പ്രതിയെ എസ്.ഐ സുരേഷ് കുമാർ, ഡ്രൈവർ സി.പി.ഒ ലിബു എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. ലിജോയുടെ ബൈക്ക് സ്റ്റണ്ടിങ് വിഡിയോക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിരവധി ഫോളോവേഴ്സുണ്ട്.
പെൺകുട്ടികളെ അസഭ്യം പറഞ്ഞ് വിഡിയോ ഇട്ടതിെൻറ പേരില്‍ മുമ്പ് ശിക്ഷ അനുഭവിച്ചിട്ടുള്ളതാണെന്നും പൊലീസ് പറഞ്ഞു. ചടയമംഗലം, കിളികൊല്ലൂർ, ശക്തികുളങ്ങര, കുമരകം എറണാകുളം ടൗൺ നോർത്ത് എന്നീ സ്റ്റേഷനുകളിൽ ലിജോക്കെതിരെ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പുന്നപ്ര പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.