ചങ്ങനാശ്ശേരി: ചില്ലറ വില്പനക്കായി സൂക്ഷിച്ച ബ്രൗണ്‍ഷുഗറും കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മാള്‍ഡ ജില്ലയിലെ മിര്ദാപ്പൂര് സ്വദേശി മുക്തര്ഖാനെയാണ് (27) ഇന്‍സ്പെക്ടര്‍ സി.പി. പ്രവീണും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ജില്ലയില്‍ അടുത്തിടെ ആദ്യമായാണ് ബ്രൗണ്‍ഷുഗര്‍ ഉള്‍പ്പെട്ട കേസ്. ഏറ്റവും അധികം അതിഥി തൊഴിലാളികള്‍ താമസിക്കുന്ന പായിപ്പാട് ഭാഗത്ത് അന്വേഷണം ശക്തമാക്കുകയും നിരവധി മയക്കുമരുന്ന് കേസുകള്‍ ഒരുമാസത്തിനിടെ കണ്ടെടുക്കുകയും ചെയ്തിരുന്നു. മകന് മയക്കുമരുന്ന് ഉപയോഗിക്കുന്നതായി സംശയം തോന്നിയ മാതാപിതാക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മകന് കൗണ്‍സലിങ് നല്‍കുകയും തുടർന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
മൂന്നുമാസം കൂടുമ്പോള്‍ അവധിക്കായി പശ്ചിമബംഗാളില്‍പോയി വരുന്ന ഇയാള്‍ മറ്റുള്ളവർക്ക് സംശയം തോന്നാത്ത രീതിയിലാണ് ഇടപാടുകള്‍ നടത്തിയിരുന്നത്.
ഒരുഗ്രാം ബ്രൗണ്‍ഷുഗറിന് 5000 രൂപ എന്ന നിരക്കിലാണ് വിൽപന. രണ്ടുഗ്രാം ബ്രൗണ്‍ഷുഗറിനെ കൂടാതെ പൊതികളാക്കി സൂക്ഷിച്ച കഞ്ചാവും ഇയാളുടെ പക്കല്‍നിന്ന് പിടിച്ചെടുത്തു. ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രിവന്റിവ് ഓഫിസര്‍ എ.എസ്. ഉണ്ണികൃഷ്ണന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ. ഷിജു, ഡി. സുമേഷ്, അമല്‍ദേവ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.