തൊടുപുഴ: മൂലമറ്റത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിെൻറ മറവിൽ നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. ക്രിസ്റ്റൽ ഫിനാൻസ് ഉടമ കാളിയാർ കായപ്ലാക്കൽ സന്തോഷ്കുമാർ(56), മകൻ അഭിജിത് എസ്. നായർ(28) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ പൊലീസിൽ ലഭിച്ച പരാതികളനുസരിച്ച് ഇവർ പലരിൽനിന്നായി നാലര കോടിയോളം തട്ടിയെടുത്തതായി കണക്കാക്കുന്നു.
സമാന പരാതികൾ കാഞ്ഞാർ, ഇൗരാറ്റുപേട്ട പൊലീസ് സ്റ്റേഷനുകളിലും ലഭിച്ചിട്ടുണ്ട്. അതുകൂടി കണക്കാക്കുേമ്പാൾ ഇനിയും ഉയരും. അമിത പലിശ വാഗ്ദാനം ചെയ്താണ് കോടികൾ തട്ടിയെടുത്തത്. പണം നിക്ഷേപിക്കുന്നവർക്ക് ആദ്യ കുറച്ച് മാസം കൃത്യമായി പലിശ നൽകി വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു തട്ടിപ്പ്. ഒരുലക്ഷം രൂപക്ക് മാസം 4000 മുതൽ 8000 രൂപ വരെ പലിശ വാഗ്ദാനം നൽകിയാണ് നിക്ഷേപകരെ ആകർഷിച്ചത്.
ഒടുവിൽ പലിശ കിട്ടാതായതോടെ മുതൽ തിരികെ ആവശ്യപ്പെട്ട് നിക്ഷേപകർ സ്ഥാപനത്തിൽ എത്താൻ തുടങ്ങി. പൊലീസിലും പരാതി എത്തി. ഇതോടെ സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.