തൃശൂർ: വിയ്യൂര്‍ അതിസുരക്ഷ ജയിലിൽ അസി. സൂപ്രണ്ടിനെ കൈയേറ്റം ചെയ്ത കേസില്‍ കണ്ണൂര്‍ തില്ലങ്കേരി ചിത്ര നിവാസില്‍ ആകാശ് എം.വി. എന്ന ആകാശ് തില്ലങ്കേരി (29), ഇരിട്ടി തില്ലങ്കേരി കരിയില്‍ വീട്ടില്‍ കെ.വി. ജിജോ (30) എന്നിവരുടെ ജാമ്യാപേക്ഷ തൃശൂർ ജില്ല സെഷൻസ് ജഡ്ജി ജി. ഗിരീഷ് തള്ളി. ജൂണ്‍ 25നാണ് കേസിനാസ്പദമായ സംഭവം. ജയിലിലെ ഇന്‍സൈഡ് സെക്യൂരിറ്റി ഓഫിസറായ അസി. സൂപ്രണ്ട് ജയിൽ ഓഫിസിൽനിന്ന് പുറത്തേക്ക് കടക്കുന്നതിനിടെ ആകാശ് തില്ലങ്കേരി തോളിൽ ഇടിക്കുകയും യൂനിഫോം വലിച്ചുകീറുകയുമായിരുന്നു.
ജിജോ അസി. സൂപ്രണ്ടിനെയും വീട്ടുകാരെയും ശരിപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. പരിക്കേറ്റ അസി. സൂപ്രണ്ട് തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.