പട്ടാമ്പി: ജനം നിധി നിക്ഷേപ തട്ടിപ്പിൽ പട്ടാമ്പിയിൽനിന്ന് പിരിച്ചെടുത്തത് രണ്ടര കോടി രൂപ. തട്ടിപ്പിനിരയായവർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഉടമ മനോഹരനെ അറസ്റ്റ് ചെയ്യണമെന്നും സ്വത്തുക്കൾ കണ്ടുകെട്ടണമെന്നുമാണ് ആവശ്യം. നാലു വർഷമായി പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ജനം നിധി ലിമിറ്റഡ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ് കഴിഞ്ഞ ദിവസം അടച്ചുപൂട്ടി ഉടമ കോടികളുമായി മുങ്ങിയത്.
വീട്ടമ്മമാരെയും തൊഴിൽരഹിതരായ യുവാക്കളെയും കലക്ഷൻ ഏജൻറുമാരാക്കിയാണ് കോടികളുടെ നിക്ഷേപമുണ്ടാക്കിയത്. പാലക്കാട്, ഗുരുവായൂർ, തൃശൂർ എന്നിവിടങ്ങളിലുള്ള ശാഖകളിലും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ട്.
പട്ടാമ്പി ശാഖയിൽ മാത്രം നൂറിലേറെ റക്കറിങ് ഇടപാടുകാരുടെ 60 ലക്ഷം രൂപയും 35 സ്ഥിരം നിക്ഷേപകരുടെ ഒരു കോടി 70 ലക്ഷം രൂപയുമടക്കം രണ്ടര കോടിയോളം രൂപ നഷ്ടപ്പെട്ടെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഇടപാടുകാരെ വഞ്ചിച്ച് കോടികളുമായി മുങ്ങിയ ജനംനിധി ഉടമ തൃശൂർ സ്വദേശിയായ മനോഹരനെ അറസ്റ്റ് ചെയ്ത് സ്വത്തുവഹകൾ കണ്ടു കെട്ടണമെന്നും നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാൻ പ്രത്യേക ഏജൻസിയെ നിയോഗിക്കണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. പരാതിയെ തുടർന്ന് പട്ടാമ്പി പൊലീസ് കഴിഞ്ഞ ദിവസം സ്ഥാപനത്തിെൻറ ഓഫിസിൽ പരിശോധിച്ച് രേഖകൾ പിടിച്ചെടുത്തിരുന്നു.
സാധാരണക്കാരും വീട്ടമ്മമാരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് റക്കറിങ്, സ്ഥിര നിക്ഷേപങ്ങളിൽ ഇടപാട് നടത്തി തുക നഷ്ടപ്പെട്ടത്. ഇവരുടെ ആവലാതികൾക്ക് പരിഹാരം കാണാൻ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നും ജനം നിധി ലിമിറ്റഡിെൻറ എല്ലാ കേസുകളും ഏജൻസി അന്വേഷിക്കണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ എ.ആർ. രാജേഷ്, ടി.വി. അശോകൻ, കെ. സനൂപ്, എം. സൂരജ്, റിജോയ് സി. ജോർജ് എന്നിവർ ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.