റായ്‌പൂർ: ചത്തീസ്ഗഢിൽ ന്കസലുകൾ സ്ഥാപിച്ച സ്ഫോടകവസ്തു (ഐ.ഇ.ഡി) പൊട്ടിത്തെറിച്ച് ജവാൻ കൊല്ലപ്പെട്ടു. നാരായൺപൂർ ജില്ലയിലെ ബട്ടൂം ഗ്രാമത്തിൽ ഞായറഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ചത്തീസ്ഗഢ് ആംഡ് ഫോഴ്‌സ് (സി.എ.എഫ്) ഹെഡ് കോൺസ്റ്റബിൾ സഞ്ജയ് ലക്രയാണ് കൊല്ലപ്പെട്ടതെന്ന് എ.എസ്.പി ഹെംസാഗർ സിഡാർ സ്ഥിരീകരിച്ചു. സുക്മ ജില്ലയിൽ നക്സലുകളുമായുള്ള ഏറ്റുമുട്ടലിൽ ശനിയാഴ്ച മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.
പ്രദേശത്ത് നക്സലുകൾ ബാനറുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് ഓർക്കാ പൊലീസ് സ്റ്റേഷനിൽ നിന്ന് സി.എ.എഫ് സംഘം പട്രോളിംഗ് ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പി.ടി.ഐയോട് പറഞ്ഞു. ബറ്റൂമിലൂടെ പട്രോളിംഗ് സംഘം കടന്നുപോകുമ്പോൾ ഹെഡ് കോൺസ്റ്റബിൾ സഞ്ജയ് ലക്ര അശ്രദ്ധമായി ഐ.ഇ.ഡി കണക്ഷനിൽ സമ്മർദ്ദം ഉണ്ടാക്കിയതാണ് സ്ഫോടനത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഫെബ്രുവരി 20ന് സംസ്ഥാനത്തെ രാജ്നന്ദ്ഗാവ് ജില്ലയിലും നക്സൽ ആക്രമണത്തിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.