ജെസ്‌നയുടെ തിരോധാനം: മുദ്രവെച്ച കവറിൽ സി.ബി.ഐയുടെ റിപ്പോർട്ട്​

കൊച്ചി: നാല് വർഷം മുമ്പ് പത്തനംതിട്ടയിൽനിന്ന് കാണാതായ കോളജ് വിദ്യാർഥിനി ജെസ്‌ന മരിയ ജെയിംസിന്‍റെ തിരോധാനത്തിന്‍റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട്​ സി.ബി.ഐ ഹൈകോടതിയിൽ നൽകി.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയും വെച്ചൂച്ചിറ സ്വദേശിനിയുമായ ജെസ്‌നയെ കാണാതായ കേസിൽ സി.ബി.ഐ കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്നാരോപിച്ച് കൊച്ചിയിലെ ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലൈൻസ് ഫോർ സോഷ്യൽ ആക്​ഷൻ എന്ന സംഘടന നൽകിയ ഹരജിയിലാണ്​ മുദ്രവെച്ച കവറിൽ റിപ്പോർട്ട്​ നൽകിയത്​. തുടർന്ന്​ ജസ്റ്റിസ്​ എ.എ സിയാദ്​ റഹ്​മാൻ ഹരജി ജൂലൈ 20ന്​ പരിഗണിക്കാൻ മാറ്റി.

2018 മാർച്ച് 22നാണ് ജെസ്നയെ കാണാതായത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് 2021 ഫെബ്രുവരി 19ന് സി.ബി.ഐക്ക്​ വിട്ടു. ജെസ്‌നയെ കണ്ടെത്താൻ 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് നേരത്തേ സി.ബി.ഐ അറിയിച്ചിരുന്നു. തിരോധാനവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - Jesna's missing: CBI report in sealed cover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.