ജയിലിൽ വരി തെറ്റിച്ചതിന് സഹതടവുകാരനെ കൊലപ്പെടുത്തിയ 15 പേർക്ക് വധശിക്ഷ വിധിച്ച് കോടതി

റാഞ്ചി: ഝാർഖണ്ഡിൽ സഹതടവുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 15തടവുകാർക്ക് വധശിക്ഷവിധിച്ച് കോടതി. സിങ്ബും ജില്ലയിലെ സെഷൻസ് കോടതിയാണ് ഗാഗിദി സെൻട്രൽ ജയിലിലെ 15 തടവുകാർക്ക് വ്യാഴാഴ്ച വധശിക്ഷ വിധിച്ചത്. സംഭവത്തിൽ 22തടവുകാർ കുറ്റക്കാരാണെന്ന് ആഗസ്റ്റ് ആറിന് കോടതി കണ്ടെത്തിയിരുന്നു. പ്രതികളായ ഏഴുപേരെ പത്ത് വർഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്.

2019 ജൂൺ 25നാണ് കേസിനാസ്പദമായ സംഭവം. ജയിലിലെ ടെലിഫോൺ ബൂത്തിൽ വരി തെറ്റിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ജയിലിലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് മനോജ് കുമാർ സിങ് എന്ന തടവുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരണം സംഭവിക്കുകയുമായിരുന്നു. തുടർന്ന് കൊലപാതകം, കൊലപാതകശ്രമം, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി പർസുദിഹ് പോലീസ് കേസ് എടുത്തു.

കുറ്റകൃത്യത്തിന്‍റെ സ്വഭാവം അനുസരിച്ച് ഇതിനേക്കാൾ കുറഞ്ഞശിക്ഷ പ്രതികൾക്ക് നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഝാർഖണ്ഡ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ മാതൃമേ വധശിക്ഷനടപ്പാക്കാവൂ എന്നും സെഷൻസ് ജഡ്ജി രാജേന്ദ്ര കുമാർ സിൻഹ നിർദേശം നൽകി. ആളുകളെ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന തരത്തിലുള്ള ഉചിതമായ വിധികൾ നടപ്പാക്കാൻ കോടതികൾക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - 15 jail inmates get death sentence for fellow prisoner’s killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.