എടക്കര: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസില്‍ എടക്കര പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ചുങ്കത്തറ കുറ്റിമുണ്ടയിലെ കോട്ടയം പാമ്പാടി ടിസന് കുരുവിളയെയാണ് (40) റിമാന്‍ഡ് ചെയ്തത്. കാനഡയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് എരുമമുണ്ട, പോത്തുകല്‍, ചുങ്കത്തറ ഭാഗങ്ങളില്‍ നിന്നുള്ള ഒമ്പതുപേരില്‍ നിന്നായി 70 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ഇയാളെ കഴിഞ്ഞ ദിവസം എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കാനഡയില്‍ താന്‍ ജോലി ചെയ്യുന്ന പി.സി.എല്‍ എന്ന നിര്‍മാണ കമ്പനിയില്‍ ജോലിക്കാരെ ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഡല്‍ഹിയിലും പഞ്ചാബിലുമുള്ള ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, യഥാസമയത്ത് വിസ നല്‍കാതെ ഒഴിഞ്ഞുമാറിയതോടെയാണ് കബളിപ്പിക്കപ്പെട്ടവര്‍ പരാതിയുമായി രംഗത്തത്തെിയത്.
ചുങ്കത്തറ മണലിയില്‍നിന്ന് വിവാഹം കഴിച്ച പ്രതി ഒരുവര്‍ഷത്തോളമായി കാസര്‍കോട്, മംഗളൂരു, ബംഗളൂരു, കണ്ണൂര്‍ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കണ്ണൂര്‍ കേളകം പൊലീസ് സ്റ്റേഷന് പരിധിയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മലയാളിയാണെന്ന് തിരിച്ചറിയാതിരിക്കാന്‍ അവരുടെ ഭാഷ സംസാരിച്ച് അവരിലൊരാളായി കഴിഞ്ഞുവരികയായിരുന്നു. ഇവിടെവെച്ചാണ് പൊലീസ് പിടികൂടിയത്. എടക്കര ഇന്‍സ്പെക്ടര്‍ പി.എസ്. മഞ്ജിത് ലാല്‍, എസ്.ഐ എന്‍. രവീന്ദ്രന്, എ.എസ്.ഐ എം. ഫിര്‍ഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.