ആലപ്പുഴ: കൈനകരി ജയേഷ് വധക്കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാരെന്ന് ആലപ്പുഴ ഒന്നാം അഡീഷനൽ ജില്ല കോടതി ജഡ്ജ് എ. ഇജാസ് കണ്ടെത്തി. തിങ്കളാഴ്ച ശിക്ഷ വിധിക്കും. അഞ്ച് മുതൽ എട്ടുവരെയുള്ള പ്രതികളെ വെറുതെവിട്ടു. കൈനകരി പഞ്ചായത്ത് 11ാം വാർഡിൽ ജയേഷ് ഭവനത്തിൽ രാജുവിെൻറ മകൻ ജയേഷിനെ (26) കൊലപ്പെടുത്തിയ കേസിൽ 10 പേരെയാണ് പ്രതികളാക്കിയിരുന്നത്.
രണ്ടാംപ്രതി ആര്യാട് കോമളപുരം കട്ടികാട് വീട്ടിൽ സാജൻ (32), മൂന്നാംപ്രതി ആര്യാട് കോമളപുരം പുതുവൽവെളി വീട്ടിൽ നന്ദു (27), നാലാംപ്രതി കൈനകരി ആറ്റുവാത്തല അത്തിത്തറ വീട്ടിൽ ജെനീഷ് (39), ഒമ്പതാംപ്രതി കൈനരി ആറ്റുവാത്തല മാമ്മൂട്ടിചിറ വീട്ടിൽ സേന്താഷ് (38),10ാംപ്രതി കൈനകരി ആറ്റുവാത്തല മാമ്മൂട്ടിചിറ കുഞ്ഞുമോൻ (64) എന്നിവരാണ് കുറ്റക്കാർ. വിചാരണക്കിടെ ഒന്നാംപ്രതിയും ഗുണ്ടാത്തലവനുമായ പുന്നമട അഭിലാഷ് കൊല്ലപ്പെട്ടിരുന്നു. കൈനകരി സ്വദേശികളായ മാമ്മൂട്ടിചിറ സബിൻകുമാർ (കുടു-32), ചെന്മങ്ങാട്ട് വീട് ഉല്ലാസ് (28), മംഗലശ്ശേരിയിൽ വിനീത് (28), പുത്തൻപറമ്പ് വീട്ടിൽ പുരുഷോത്തമൻ (64) എന്നിവരെയാണ് കോടതി വെറുതെവിട്ടത്. 2014 മാർച്ച് 28 രാത്രി 10.30നാണ് കേസിനാസ്പദമായ സംഭവം. മുൻവൈരാഗ്യത്തിെൻറ പേരിൽ മാരാകായുധങ്ങളുമായി എത്തിയ സംഘം വീട് അടിച്ചുതകർത്തശേഷം പ്രാണരക്ഷാർഥം ഓടിയ ജയേഷിെന മാതാപിതാക്കളുടെയും ഭാര്യയുടെയും കൺമുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
ആറാംപ്രതിയുടെ ബൈക്കിൽ ഒന്ന് മുതൽ നാലുവരെ പ്രതികളെ എത്തിച്ചുവെന്ന് പ്രോസിക്യൂഷന് തെളിയിക്കാൻ പറ്റിയില്ലെന്ന് കണ്ടെത്തിയാണ് മറ്റുപ്രതികളെ വെറുതെവിട്ടത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. രമേശനും പ്രതികൾക്കുവേണ്ടി അഡ്വ. ജോയ്ക്കുട്ടി ജോസ്, അഡ്വ. പി.പി. ബൈജു, അഡ്വ. ബി. ശിവദാസ്, അഡ്വ. വി. ദീപ എന്നിവരും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.