പൊലിഞ്ഞത് 31 ജീവൻ, തകർന്നത് അനവധി കുടുംബങ്ങൾ

കൊല്ലം: ഒന്നിനുപിറകെ ഒന്നായി മരിച്ചുവീണ 31 മനുഷ്യർ, കാഴ്ച നഷ്ടപ്പെട്ട് എന്നന്നേക്കുമായി ഇരുട്ടിന്‍റെ ലോകത്തേക്ക് വീണുപോയവർ. ഛർദിയും തലപെരുപ്പും നെഞ്ചിലും വയറ്റിലും വേദനയും മങ്ങിയ കാഴ്ചയുമൊക്കെയായി എന്ത് സംഭവിക്കുമെന്നറിയാതെ ആശുപത്രികളിലേക്ക് ജീവനും കൈയിൽപിടിച്ച് പായുന്ന നൂറുകണക്കിന് പേർ... പ്രിയപ്പെട്ടവർക്ക് എന്തുപറ്റിയെന്നറിയാതെ ആർത്തലക്കുന്ന കുടുംബാംഗങ്ങൾ.. അക്ഷരാർഥത്തിൽ നാട് ഞെട്ടിത്തരിച്ച് നിന്നുപോയ ദിനങ്ങൾ. 22 വർഷം നീണ്ട കാരാഗൃഹവാസം കഴിഞ്ഞ് ചന്ദ്രദാസ് എന്ന മണിച്ചൻ ജയിൽമോചിതനാകുമ്പോൾ ഓർമകളിൽ നിറയുന്നത് രണ്ട് പതിറ്റാണ്ടിനപ്പുറം കല്ലുവാതുക്കൽ വിഷമദ്യദുരന്തം എന്ന പേരിൽ കേരളത്തിനെയാകെ പിടിച്ചുലച്ച ആ ദുർദിനങ്ങളാണ്.

ദുരിതങ്ങൾ കുടഞ്ഞെറിയാൻ കഴിയാതെ

മദ്യത്തിലൂടെ ശരീരത്തിൽ ചെന്ന മീഥെയ്ൻ ആൽക്കഹോൾ(മെഥനോൾ) എന്ന വിഷത്തിന്‍റെ ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ടും ആരോഗ്യം ക്ഷയിച്ചും ജീവിതം തകർന്നും ഇരകളിൽ പലരും ഇന്നും കൊല്ലത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ജീവനോടെയുണ്ട്. ദുരന്തം വന്നുകയറിയ വീടുകളിലാകട്ടെ പിൻതലമുറകൾ പോലും ആ വിഷം ബാക്കിയാക്കിയ ജീവിതദുരിതങ്ങൾ കുടഞ്ഞെറിയാൻ ഇന്നും കിണഞ്ഞുശ്രമിക്കുകയാണ്.

2000 ഒക്ടോബർ 21, കേരളം കണ്ട ഏറ്റവും വലിയ മദ്യ ദുരന്തങ്ങളിലൊന്നിന് തുടക്കമായത് ആ ദിനത്തിലായിരുന്നു. കൊല്ലം കല്ലുവാതുക്കലിൽ നിന്ന് തുടങ്ങിയ നടുക്കം പതിയെ കൊട്ടാരക്കര താലൂക്കിലെ പള്ളിപ്പുറം, മൈലം, പട്ടാഴി എന്നിവിടങ്ങളിലേക്കും വ്യാപിച്ചതോടെ കേരളം അക്ഷരാർഥത്തിൽ തരിച്ചുനിന്നു. കല്ലുവാതുക്കലെ തന്‍റെ എ.സി ബാറിൽ വിഷമദ്യം വിളമ്പിയ ൈഖറുന്നിസയുടെ വീട്ടിലെ ജോലിക്കാരി കൗസല്യയിൽ തുടങ്ങിയ മരണസംഖ്യ സ്കൂൾ പ്രഥമാധ്യാപകൻ ഉൾപ്പെടെ 31 പേരിൽ എത്തിയാണ് നിന്നത്. നാല് പേർക്ക് കാഴ്ച നഷ്ടപ്പെടുകയും 500ഓളം പേരെ ആശുപത്രിയിലാക്കുകയും ചെയ്തു. ൈഖറുന്നിസയുടെ ഭർത്താവ് രാജന്‍റെ പേരിൽ പരവൂർ പൊലീസ് രജിസ്റ്റർ ചെയ്ത് തുടങ്ങിയ കേസ് പിന്നാലെ കേരളത്തിലെ മദ്യമാഫിയയുടെ നെഞ്ചിലേക്കാണ് പടർന്നുകയറിയത്.

'മദ്യരാജാവ്'

തിരുവനന്തപുരം റേഞ്ച് അടക്കിഭരിച്ചിരുന്ന 'മദ്യരാജാവ്' മണിച്ചനിലേക്ക് അന്വേഷണം എത്തിയതോടെ കേരളം കണ്ട ഏറ്റവും പ്രമാദമായ കേസുകളിൽ ഒന്നായി കല്ലുവാതുക്കൽ മദ്യദുരന്തം മാറി. ഐ.ജി സിബി മാത്യൂസിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനെയാണ് നായനാർ സർക്കാർ ചുമതലയേൽപ്പിച്ചത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോകത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ടവനായിരുന്ന മണിച്ചന്‍റെ സാമ്രാജ്യത്തിലേക്ക് കടന്നുകയറാൻ അന്വേഷണസംഘം ചെറിയകടമ്പയൊന്നുമല്ല കടന്നത്. ഒരു മാസത്തോളം കഴിഞ്ഞ് നാഗർകോവിലിൽ നിന്നാണ് കേസിൽ ഏഴാം പ്രതിയായ മണിച്ചനെ പൊലീസ് അറസ്റ്റ് ചെയ്തത്. മണിച്ചന്‍റെ പട്ടരുമഠം വീട്, പുളിമൂട്ടിൽ കടവ് ഗോഡൗൺ, താബൂക്ക് ഫാക്ടറി എന്നിവിടങ്ങളിൽ ഭൂഗർഭ അറകളിൽ ഒളിപ്പിച്ചിരുന്ന സ്പിരിറ്റിന്‍റെ വൻശേഖരം തന്നെ അന്വേഷണ സംഘം കണ്ടെത്തി. സ്പിരിറ്റ് കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ ഉൾപ്പെടെ തെളിവുകളുടെ വൻ കൂമ്പാരമാണ് ഈ കേസിൽ അന്വേഷണ സംഘം ഹാജരാക്കിയത്. ദുരന്തത്തിൽ മരിച്ച നാല് പേർ ഉൾപ്പെടെ 46 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.

വിഷമദ്യ ദുരന്തക്കേസിൽ കൊലപാതകക്കുറ്റം

കേരളത്തിൽ ആദ്യമായി വിഷമദ്യ ദുരന്തക്കേസിൽ കൊലപാതകക്കുറ്റം ചാർത്തിയത് ഈ കേസിലാണ്. 2001 ജൂൺ 20ന് ആരംഭിച്ച വിചാരണയിൽ 2002 ജൂലൈ ഒമ്പതിനാണ് കൊല്ലം സെഷൻസ് കോടതിയിൽ അഡീഷനൽ സെഷൻസ് ജഡ്ജി കെ. ചന്ദ്രദാസ് നാടാർ വിധി പറഞ്ഞത്. ഒമ്പത് പേരെ വെറുതെവിട്ട കോടതി 26 പ്രതികൾ കുറ്റക്കാരെന്ന് വിധിച്ചു. പിന്നാലെ മണിച്ചൻ, ഇയാളുടെ സഹോദരന്മാരായ കൊച്ചനി, വിനോദ്, ഒന്നാം പ്രതി ൈഖറുന്നിസ എന്നിവരുൾപ്പെടെ 13 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എല്ലാവർക്കും കൂടി 1.17 കോടിയുടെ പിഴയും വിധിച്ചു. പ്രത്യേക ഇളവ് സർക്കാർ നൽകിയില്ലെങ്കിൽ തടവ് മരണം വരെ അനുഭവിക്കണം എന്നൊരു വരിയും കോടതി ആ വിധിയിൽ കൂട്ടിച്ചേർത്തിരുന്നു. മണിച്ചൻ ഹൈകോടതിയെ സമീപിച്ചു. കൊലക്കുറ്റത്തിൽ ഇളവ് ലഭിച്ചെങ്കിലും ജീവപര്യന്തം ഹൈകോടതിയും പിന്നീട് സുപ്രീംകോടതിയും ശരിെവച്ചു. പരോൾ പോലും ലഭിക്കാതെ കഴിഞ്ഞുപോയ രണ്ട് പതിറ്റാണ്ടിനൊടുവിൽ പ്രത്യേക ഇളവിൽ, കേസിൽ ജയിലിൽ ബാക്കിയായ അവസാന പ്രതിയായ മണിച്ചനും പുറത്തിറങ്ങുമ്പോൾ കോടതി വിധിയിൽ പറഞ്ഞ ഒരു ലക്ഷം പോയിട്ട് തുച്ഛമായ തുകപോലും നഷ്ടപരിഹാരം ലഭിക്കാതെ ഇന്നും ആ ദുരന്തത്തിന്‍റെ നടുക്കുന്ന ഓർമകളുമായി ജീവിക്കുന്ന നൂറുകണക്കിന് ജീവിതങ്ങൾ ബാക്കി.

കല്ലുവാതുക്കൽ മദ്യദുരന്തക്കേസ്​:​ സമാനതകളില്ലാത്ത ​നിയമവഴികൾ..

കൊ​ല്ലം: 'ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ നി​ന്ന്​ ത​ന്നെ​യാ​ണ്​ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ട്ട​ത്'​ വി​ചാ​ര​ണ​ക്കൊ​ടു​വി​ൽ ക​ല്ലു​വാ​തു​ക്ക​ൽ വി​ഷ​മ​ദ്യ​ദു​ര​ന്ത​ക്കേ​സി​ൽ മ​ണി​ച്ച​ൻ ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ൾ​ക്ക്​ ശി​ക്ഷ ല​ഭി​ച്ച​പ്പോ​ൾ അ​ന്വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ ഐ.​ജി​യാ​യി​രു​ന്ന സി​ബി മാ​ത്യൂ​സി​ന്‍റെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ​യാ​യി​രു​ന്നു.

പൊ​ലീ​സ്, എ​ക്സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ൽ തു​റ​ന്ന യു​ദ്ധ​മാ​യി​രു​ന്നു ത​ങ്ങ​ൾ നേ​രി​ട്ട​തെ​ന്നും അ​​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. സി​ബി മാ​ത്യൂ​സി​നെ കൊ​ല്ലാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​നു​ൾ​പ്പെ​ടെ ശി​ക്ഷ ​പ്ര​തി മ​ണി​ച്ച​ന്​ ല​ഭി​ച്ച​തും ഇ​തി​നൊ​പ്പം ചേ​ർ​ത്തു​വാ​യി​ക്ക​ണം. ഇ​തു​കൂ​ടാ​തെ​യാ​ണ്​ ത​ന്നെ പ്രോ​സി​ക്യൂ​ട്ട​ർ സ്ഥാ​ന​ത്ത്​ നി​ന്ന്​ നീ​ക്കാ​ൻ ചി​ല​ർ ശ്ര​മി​ച്ചു എ​ന്നു​ള്ള സ്​​പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ആ​യി​രു​ന്ന അ​ഡ്വ. വി. ​സു​ഗ​ത​ന്‍റെ വാ​ക്കു​ക​ൾ.

തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ മ​ണി​ച്ച​ൻ ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ളെ ര​ക്ഷി​ച്ചെ​ടു​ക്കാ​ൻ രാ​ഷ്ട്രീ​യ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യ ഇ​ഷ്ട​ക്കാ​ർ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​യ തെ​ളി​വു​ക​ൾ നി​ര​ത്തി​യാ​ണ്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും പ്രോ​സി​ക്യൂ​ഷ​നും പൊ​ളി​ച്ച​ത്. ശി​ക്ഷി​ക്കേ​ണ്ട​വ​ർ ത​ന്നെ ര​ക്ഷ​ക​ർ ആ​യ​തു​കൊ​ണ്ടാ​ണ​ല്ലോ 31 ജീ​വ​നു​ക​ൾ അ​പ​ഹ​രി​ക്കു​ക​യും നൂ​റു​ക​ണ​ക്കി​ന്​ പേ​ർ​ക്ക്​ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ദു​രി​തം ബാ​ക്കി​യാ​ക്കു​ക​യും ചെ​യ്ത കേ​സ്​ ത​ന്നെ ഉ​ണ്ടാ​യ​ത്. വി​ചാ​ര​ണ​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും കേ​ര​ളം സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ച കേ​സി​ൽ നി​ര​വ​ധി വി​വാ​ദ​ങ്ങ​ളാ​ണ്​ ഉ​ണ്ടാ​യ​ത്. മ​ണി​ച്ച​നും കൂ​ട്ട​രും മ​ദ്യ​ത്തി​ലൂ​ടെ വി​ഷം വി​ള​മ്പി എ​ന്ന്​ തെ​ളി​യി​ക്കാ​ൻ പ്ര​തി​ക​ൾ സ്പി​രി​റ്റ്​ വാ​ങ്ങി​യ ബം​ഗ​ളൂ​രു​വി​ലെ ക​മ്പ​നി​യി​ൽ നി​ന്നു​ള്ള രേ​ഖ​ക​ൾ വ​രെ കൊ​ണ്ടു​വ​രേ​ണ്ടി​വ​ന്നു അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്.

ശ​രി​ക്കും വെ​ല്ലു​വി​ളി​യാ​യി​രു​ന്നു ക​ല്ലു​വാ​തു​ക്ക​ൽ വി​ഷ​മ​ദ്യ​ദു​ര​ന്ത​ക്കേ​സ്​ അ​ന്വേ​ഷ​ണമെന്ന് അന്വേഷണ സംഘാംഗം ജയൻ സി. നായർ. ക​രി​യ​റി​ൽ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​നും കേ​സ്​ തെ​ളി​യി​ക്കാ​നും ഇ​ത്ര​യും ക​ഷ്ട​പ്പെ​ട്ട ചു​രു​ക്കം കേ​സു​ക​ളേ ഉ​ണ്ടാ​യി​ട്ടു​ള്ളൂ. അ​ന്ന്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​നും ആ ​ക​ഷ്ട​പ്പാ​ടി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു. പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ഒ​രു ടീം ​വ​ർ​ക്കാ​യി​രു​ന്നു ക​ല്ലു​വാ​തു​ക്ക​ൽ കേ​സ്.
പ്ര​തി​ക​ൾ​ക്ക്​ ശി​ക്ഷ ല​ഭി​ച്ച​ത്​ ഞ​ങ്ങ​ൾ​ക്കെ​ല്ലാം ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സം​തൃ​പ്​​തി ന​ൽ​കി​യ സം​ഭ​വ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ശി​ക്ഷ അ​നു​ഭ​വി​ച്ച്​ മ​ണി​ച്ച​ൻ പു​റ​ത്തി​റ​ങ്ങു​ന്ന​ത്​ നി​യ​മം ഓ​രോ വ്യ​ക്തി​ക്കും ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​കു​മ്പോ​ൾ അ​തി​ൽ മ​റി​ച്ചൊ​രു അ​ഭി​പ്രാ​യം ആ​ർ​ക്കും ഉ​ണ്ടാ​കാ​നി​ട​യി​ല്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    
News Summary - kalluvathukkal liquor tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.