കാഞ്ഞങ്ങാട്: ദമ്പതികളെ പട്ടാപ്പകല്‍ വീടു കയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയ കാര്‍ ഉപയോഗ ശൂന്യമായ ചെങ്കല്‍ ക്വാറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്കൂൾ റോഡിലെ ഗണേഷ് മന്ദിരത്തിനു പിറകു വശം താമസിക്കുന്ന ദേവദാസിെൻറ പുതിയ ഇന്നോവ കാറാണ് നീലേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ കരിന്തളം, കൊല്ലംപാറ ഉമിച്ചിപ്പൊയിലിലെ വിജനമായ ചെങ്കല്‍ ക്വാറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതു വഴി നടന്നു പോയവരാണ് കാര്‍ നിര്‍ത്തിയിട്ട നിലയില്‍ ആദ്യം കണ്ടത്. വിവരം നീലേശ്വരം പൊലീസിൽ അറിയിക്കുകയായിരുന്നു.
അന്വേഷണത്തില്‍ കാഞ്ഞങ്ങാട്ടു നിന്നു തട്ടിക്കൊണ്ടു പോയ കാറാണെന്നു തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞ് ഹോസ്ദുര്‍ഗ് പൊലീസ് പി.കെ. ഷൈനിെൻറ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി കാറിനു കാവല്‍ ഏര്‍പ്പെടുത്തി. കാറിെൻറ ഡോര്‍ തുറന്നുെവച്ച നിലയിലായിരുന്നു. പഞ്ചറായ ടയര്‍ മാറ്റി സ്റ്റെപ്പിനി ടയര്‍ ഘടിപ്പിച്ച നിലയിലും ബാറ്ററിയുടെ വയറുകള്‍ ഊരി െവച്ച നിലയിലുമായിരുന്നു കാര്‍. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിയ ശേഷം കാര്‍ കസ്റ്റഡിയിലെടുക്കുമെന്നു പൊലീസ് പറഞ്ഞു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിെൻറ പേരില്‍ വീടുകയറി ദേവദാസിനെയും ഭാര്യയെയും ആക്രമിച്ചു കാറും 40 പവനും 20,000 രൂപയും കൊള്ളയടിച്ചുവെന്നാണ് കേസ്. കേസില്‍ മൂന്നാം മൈലിലെ രാജേന്ദ്രപ്രസാദ്, ബാലൂരിലെ സുരേശന് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളായ മുകേഷ് , ദാമോദരന്‍ ,അശ്വിന് എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടയിലാണ് കാര്‍ കണ്ടെത്തിയത്. നവംബര്‍ 12ന് ഉച്ചക്ക് 12.30നാണ് അഞ്ചംഗസംഘമെത്തി ദേവദാസിനെയും ലളിതയെയും ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.