കാ​ഞ്ഞ​ങ്ങാ​ട് ഡി.​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രും

പൊ​ലീ​സ് സം​ഘ​വും പി​ടി​കൂ​ടി​യ കു​ഴ​ൽ​പ​ണ​വു​മാ​യി

കാഞ്ഞങ്ങാട്ട് 20 ലക്ഷത്തി​െന്റ കുഴൽ പണം പിടിച്ചു; രണ്ടുപേർ അറസ്റ്റിൽ

കാ​ഞ്ഞ​ങ്ങാ​ട്: മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ച​ന്തേ​ര​യി​ലേ​ക്ക് കാ​റി​ൽ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന 20 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണം പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​സ​ർ​കോ​ട് അ​ടു​ക്ക​ത്ത്ബ​യ​ൽ സ്വ​ദേ​ശി​ക​ളാ​യ കെ.​എ. മെ​ഹ​മൂ​ദ് (54), എ.​എ. മു​ഹ​മ്മ​ദ് എ​ന്നി​വ​രെ പൊ​ലീ​സ് പി​ടി​കൂ​ടി.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കു​ഴ​ൽ​പ​ണം പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ഓ​പ​റേ​ഷ​ൻ ക്ലീ​ൻ കാ​സ​ർ​കോ​ടി​ന്റെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ഴ​ൽ​പ​ണം പി​ടി​കൂ​ടി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ ഹോ​സ്ദു​ർ​ഗ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​പി. ഷൈ​ൻ, എ​സ്.​ഐ കെ.​പി. സ​തീ​ഷ്, ശ​ര​ത്, രാ​ജീ​വ​ൻ, എ ​എ​സ്.​ഐ. രാ​മ​ച​ന്ദ്ര​ൻ, ഡി.​വൈ.​എ​സ്.​പി യു​ടെ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ.​എ​സ്.​ഐ അ​ബൂ​ബ​ക്ക​ർ, സി.​പി. നി​കേ​ഷ്, സ​ജി​ത്ത് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Kanhangat seized 20 lakhs of money; Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.