കാപ്പ ചുമത്തി ജയിലിലടച്ചു

കൽപറ്റ: കൊലപാതക കേസ് ഉൾപ്പെടെയുള്ള വിവിധ കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. വടുവഞ്ചാൽ കല്ലേരി സ്വദേശി തെക്കിനേടത്ത് വീട്ടിൽ ജിതിൻ ജോസഫ് (33)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ല കലക്ടറാണ് ഉത്തരവ് ഇറക്കിയത്.

ജില്ലയിലെ അമ്പലവയല്‍, മീനങ്ങാടി, കല്‍പറ്റ പൊലീസ് സ്റ്റേഷനുകളിലും, കോഴിക്കോട് താമരശേരി പൊലീസ് സ്റ്റേഷനിലും, തമിഴ്നാട്ടിലെ ഹൊസൂര്‍ പൊലീസ് സ്റ്റേഷനിലും രണ്ടുകൊലപാതക കേസ് ഉള്‍പ്പെടെ മോഷണം, ദേഹോപദ്രവം, പോക്സോ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജിതിൻ ജോസഫ്. അമ്പലവയല്‍ പൊലീസ് സ്റ്റേഷന്‍പരിധിയില്‍ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ട പ്രതിയാണ്.

ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാനതലത്തില്‍ ആരംഭിച്ച ഓപറേഷൻ കാവലിന്‍റെ ഭാഗമായാണ് സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചതെന്ന് വയനാട് ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.

Tags:    
News Summary - Kapa was charged and imprisoned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.