വടക്കഞ്ചേരി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കരുതൽ തടയൽ നിയമം ചുമത്തി നാടുകടത്തി. മൂലംകോട് ഇളങ്കാവ് റിൻഷാദിനെയാണ് (27) തൃശൂർ റേഞ്ച് പൊലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ പുട്ട വിമലാദിത്യയുടെ ഉത്തരവ് പ്രകാരം കാപ്പ നിയമം വകുപ്പ് 15 പ്രകാരം പാലക്കാട് ജില്ലയില്‍ പ്രവേശിക്കുന്നതിൽനിന്ന് ഒരു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കും.
ജില്ല പൊലീസ് മേധാവി വിശ്വനാഥിന്റെ ശിപാർശ പ്രകാരമാണ് നടപടി. കൊലപാതകത്തിന് ശ്രമിക്കുക, കുറ്റകരമായ നരഹത്യ ചെയ്യാൻ ശ്രമിക്കുക, കവർച്ച ചെയ്യുക, കവർച്ച നടത്താൻ ശ്രമിക്കുക, അന്യായമായി തടസ്സം സൃഷ്ടിക്കുക, ദേഹോപദ്രവം ഏൽപിക്കുക, അപായകരമായ ആയുധങ്ങളാൽ ദേഹോപദ്രവം ഏൽപിക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.