ആലുവ: നിരന്തര കുറ്റവാളികളെ രണ്ടുപേർക്കെതിരെ കാപ്പ ചുമത്തി റൂറൽ ജില്ല പൊലീസ് ജയിലിലടച്ചു. തൃശൂർ നാട്ടിക പന്ത്രണ്ടാംകല്ല് ഭാഗത്ത് കോട്ടൺ മില്ലിന് സമീപം അമ്പലത്ത് വീട്ടിൽ സിനാർ (26), നോർത്ത് പറവൂർ കരുമാല്ലൂർ മാക്കനായി കൂവപ്പറമ്പ് വീട്ടിൽ ജബ്ബാർ (റൊണാൾഡോ ജബ്ബാർ -42) എന്നിവർക്കെതിരെയാണ് നടപടി.
കൊടകര, മതിലകം, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, കവർച്ച, ആയുധ നിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കേസിൽ പ്രതിയാണ് സിനാർ. കഴിഞ്ഞ വർഷം അവസാനം നോർത്ത് പറവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശരത്ത് ലാൽ എന്നയാളെ പെട്രോൾ ബോംബ് എറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഫെബ്രുവരിയിൽ പറവൂരിലെ ഒരു ജ്വല്ലറിയിൽനിന്ന് സ്വർണ മാല മോഷ്ടിച്ച കേസിലും പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.
നോർത്ത് പറവൂർ, മുനമ്പം, അങ്കമാലി പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, മയക്കുമരുന്ന് വിൽപന തുടങ്ങി നിരവധി കേസിലെ പ്രതിയാണ് ജബ്ബാർ. കഴിഞ്ഞ മാർച്ചിൽ അങ്കമാലി, നോർത്ത് പറവൂർ, മുനമ്പം പൊലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.