കരമന അഖിൽ വധക്കേസ്: മുഖ്യപ്രതി ഉൾപ്പെടെ ഏഴുപേർ പിടിയിൽ

തിരുവനന്തപുരം: കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അഖിൽ അപ്പുവും വിനീത് രാജും സുമേഷും പിടിയിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

അപ്പുവിനെ ഞായറാഴ്ച പുലർച്ചെയോടെയാണ് തമിഴ്നാട്ടിൽനിന്ന് പിടികൂടിയത്. രാവിലെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെത്തിച്ചു. രാജാജി നഗറിൽ ഒളിവിൽ കഴിയുകയായിരുന്ന വിനീത് രാജിനെ ഷാഡോ പൊലീസാണ് പിടികൂടിയത്. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കൊച്ചുവേളിയില്‍ നിന്നാണ് ഷാഡോ സംഘം സുമേഷിനെ പിടികൂടിയത്. വിനീതാണ് കല്ലുകൊണ്ട് അഖിലിന്റെ തലക്കടിച്ചത്. പ്രതികൾക്ക് വിവിധ സഹായങ്ങൾ നൽകിയ നാല് പേർ കൂടി പിടിയിലായിട്ടുണ്ട്. കുട്ടപ്പൻ എന്ന അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

വോട്ടെടുപ്പ് ദിനം പാപ്പനംകോടിലെ ബാറിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട അഖിലും വിനീതും തമ്മിലായിരുന്നു തർക്കം. ഇതിന്റെ പകവീട്ടാനാണ് ഗുണ്ടാസംഘം പട്ടാപ്പകൽ വീടിന് സമീപത്ത് അഖിലിനെ മർദിച്ച് കൊന്നത്. കിരൺ ഒഴികെ പ്രതികളെല്ലാം, 2019ലെ അനന്തു വധക്കേസിലെ പ്രതികളാണ്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് 19കാരനായ അനന്തുവിനെ ഈ സംഘം മർദിച്ച് കൊലപ്പെടുത്തിയത്. അനന്തു വധക്കേസിലെ വിചാരണ നീളുന്നതിനിടെയാണ് ഇവർ ജാമ്യത്തിലിറങ്ങിയത്. 

Tags:    
News Summary - Karamana Akhil murder case: Six people including the main accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.