പു​നീ​ത് കീ​രെ​ഹ​ള്ളി

കീ​രെ​ഹ​ള്ളി​യും കൂ​ട്ടാ​ളി​ക​ളും അ​ലീ​മു​ല്ല​യെ​യും മ​ർ​ദി​ച്ചു, ഷോ​ക്ക​ടി​പ്പി​ച്ചു

ബം​ഗ​ളൂ​രു: മു​സ്‍ലിം കാ​ലി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ ഇ​ദ്‍രീ​സ് പാ​ഷ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ തീ​വ്ര ഹി​ന്ദു​ത്വ നേ​താ​വ് പു​നീ​ത് കീ​രെ​ഹ​ള്ളി സ്ഥി​രം കു​റ്റ​വാ​ളി. തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​യാ​യ രാ​ഷ്ട്ര ര​ക്ഷ​ന പ​ദെ​യു​ടെ (ദേ​ശ​ര​ക്ഷാ​സേ​ന) നേ​താ​വാ​ണി​യാ​ൾ.

കൊ​ല​ക്കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ഇ​യാ​ൾ​ക്കെ​തി​രെ മ​റ്റൊ​രു കേ​സ് കൂ​ടി ബം​ഗ​ളൂ​രു പൊ​ലീ​സ് ചു​മ​ത്തി. മാ​ർ​ച്ച് 20ന് ​കീ​രെ​ഹ​ള്ളി​യും മൂ​ന്നു കൂ​ട്ടാ​ളി​ക​ളും അ​ലീ​മു​ല്ല ബേ​ഗ് (30) എ​ന്ന കാ​ലി​ക്ക​ച്ച​വ​ട​ക്കാ​ര​നെ ഇ​ല​ക്ട്രി​ക് തോ​ക്ക് ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലാ​ണി​ത്. ഹൊ​സൂ​ർ റോ​ഡി​ലൂ​ടെ ത​മി​ഴ്നാ​ട്ടി​ലെ കൃ​ഷ്ണ​ഗി​രി​യി​ലേ​ക്ക് കാ​ലി​ക​ളെ വാ​ഹ​ന​ത്തി​ൽ ​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു അ​ലീ​മു​ല്ല. നൈ​സ് റോ​ഡി​ൽ വെ​ച്ച് കീ​രെ​ഹ​ള്ളി​യും കൂ​ട്ടാ​ളി​ക​ളാ​യ സ​ന്തോ​ഷ്, ചേ​ത​ൻ, ദീ​പ​ക് എ​ന്നി​വ​രും വാ​ഹ​നം ത​ട​ഞ്ഞു.

ഡ്രൈ​വ​റാ​യ റ​ഫീ​ഖി​നെ മ​ർ​ദി​ക്കാ​ൻ തു​ട​ങ്ങി. തു​ട​ർ​ന്ന് അ​ലീ​മു​ല്ല​യെ ഇ​ല​ക്ട്രി​ക് തോ​ക്കു​കൊ​ണ്ട് നി​ര​വ​ധി ത​വ​ണ ഷോ​ക്കേ​ൽ​പി​ച്ചു. വേ​ദ​ന​​കൊ​ണ്ട് അ​ല​റി​ക്ക​ര​ഞ്ഞ അ​ലീ​മു​ല്ല​യെ ഒ​രു മ​ണി​ക്കൂ​റോ​ളം ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. പി​ന്നീ​ട് ഇ​തി​ന്റെ വി​ഡി​​യോ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു.

ട്ര​ക്കി​നു​ള്ളി​ലെ തു​ണി​കൊ​ണ്ട് കെ​ട്ടി​യ ഊ​ഞ്ഞാ​ലി​ൽ കി​ട​ത്തി​യാ​യി​രു​ന്നു മ​ർ​ദ​നം. അ​ലീ​മു​ല്ല വേ​ദ​ന​കൊ​ണ്ട് പു​ള​യു​ന്ന​ത് വി​ഡി​യോ​യി​ൽ കാ​ണാം. തു​ട​ർ​ന്ന് അ​ലീ​മു​ല്ല​ക്കെ​തി​രെ കീ​രെ​ഹ​ള്ളി ക​ർ​ണാ​ട​ക ഗോ​വ​ധ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. ഈ ​കേ​സി​ൽ അ​ടു​ത്തി​ടെ​യാ​ണ് അ​ലീ​മു​ല്ല​ക്ക് ജാ​മ്യം ല​ഭി​ച്ച​ത്. അ​ടു​ത്തി​ടെ ഇ​ദ്‍രീ​സ് പാ​ഷ വ​ധ​ക്കേ​സി​ൽ ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​തോ​ടെ​യാ​ണ് അ​ലീ​മു​ല്ല​യും പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​യ​ത്. പ​രാ​തി​പ്ര​കാ​രം ഇ​ല​ക്ട്രോ​ണി​ക് സി​റ്റി പൊ​ലീ​സ് ഏ​പ്രി​ൽ ആ​റി​നാ​ണ് കീ​രെ​ഹ​ള്ളി​ക്കെ​തി​രെ മ​ർ​ദ​നം, വ​ഴി​ത​ട​യ​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

രാ​മ​ന​ഗ​ര ജി​ല്ല​യി​ൽ ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് മു​സ്​​ലിം കാ​ലി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ മാ​ണ്ഡ്യ സ്വ​ദേ​ശി ഇ​ദ്‍രീ​സ് പാ​ഷ​യെ (40) കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. മാ​ർ​ച്ച് 31ന് ​രാ​ത്രി 11.40ഓ​ടെ​യാ​ണ് അ​ന​ധി​കൃ​ത കാ​ലി​ക്ക​ട​ത്തെ​ന്നാ​രോ​പി​ച്ച്​ പു​നീ​ത്​ കീ​രെ​ഹ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗോ​ര​ക്ഷാ ഗു​ണ്ട​ക​ൾ ഇ​ദ്​​രീ​സ്​ പാ​ഷ​യു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ലോ​റി ത​ട​ഞ്ഞ് മ​ർ​ദി​ച്ച​ത്. ക

​ന്നു​കാ​ലി​ക​ളെ കൊ​ണ്ടു​പോ​കാ​നു​ള്ള രേ​ഖ​ക​ൾ ഇ​വ​രെ ഇ​ദ്​​രീ​സ്​ കാ​ണി​ച്ചു​വെ​ങ്കി​ലും കീ​രെ​ഹ​ള്ളി ര​ണ്ടു ല​ക്ഷം രൂ​പ ആ​വ​ശ്യ​​പ്പെ​ട്ടു. ഇ​തി​നു​ ക​ഴി​യി​ല്ലെ​ന്ന്​ പ​റ​ഞ്ഞ​തോ​ടെ ‘പാ​കി​സ്താ​നി​ലേ​ക്ക്​ പോ​കൂ’ എ​ന്നാ​ക്രോ​ശി​ച്ച്​ ഗു​ണ്ട​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടാ​നാ​യി ഓ​ടി​യ പാ​ഷ​യു​ടെ മൃ​ത​ദേ​ഹം പി​റ്റേ​ദി​വ​സ​മാ​ണ് റോ​ഡ​രി​കി​ൽ ക​ണ്ട​ത്. കേ​സി​ലെ മു​ഖ്യ പ്ര​തി പു​നീ​ത് കീ​രെ​ഹ​ള്ളി​യെ​യും നാ​ലു​ കൂ​ട്ടാ​ളി​ക​ളെ​യും രാ​ജ​സ്ഥാ​നി​ൽ നി​ന്നാ​ണ് പി​ന്നീ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​വി​ൽ ഇ​വ​ർ കൊ​ല​പാ​ത​ക കേ​സി​ൽ സ​ത​നൂ​ർ പൊ​ലീ​സി​ന്റെ ക​സ്റ്റ​ഡി​യി​ലാ​ണ്.

കീ​രെ​ഹ​ള്ളി​ക്ക്​ ഉ​ന്ന​ത ബി.​ജെ.​പി നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. സൗ​ത്ത് ബം​ഗ​ളൂ​രു ബി.​ജെ.​പി എം.​പി തേ​ജ​സ്വി സൂ​ര്യ, ബി.​ജെ.​പി ദേ​ശീ​യ സെ​ക്ര​ട്ട​റി സി.​ടി. ര​വി, ശ്രീ​രാ​മ​സേ​ന ത​ല​വ​ൻ പ്ര​മോ​ദ്​ മു​ത്ത​ലി​ക്​ തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം നി​ൽ​ക്കു​ന്ന നി​ര​വ​ധി ഫോ​ട്ടോ​ക​ൾ ഇ​തി​ന​കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Tags:    
News Summary - Keerehalli, a staunch Hindu leader who killed a Muslim trader, is accused of murdering him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.