അമേഠിയിൽ ഒരു കുടുംബത്തിലെ നാലുപേരെ വെടിവെച്ച് കൊന്ന സംഭവം; മുഖ്യപ്രതി അറസ്റ്റിൽ

അമേഠി: ഒരു കുടുംബത്തിലെ നാല് പേർ വെടിയേറ്റ് മരിച്ച അമേഠി കൊലപാതക കേസിലെ മുഖ്യപ്രതി ചന്ദൻ വർമയെ അറസ്റ്റ് ചെയ്തു. "അഞ്ച് പേർ മരിക്കും, ഞാൻ ഉടൻ കാണിച്ചുതരാം" എന്ന വാട്ട്‌സ്ആപ്പ് സന്ദേശം ചന്ദൻ വർമ പോസ്റ്റ് ചെയ്തിരുന്നു. കൊലക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് സൂചന.

കവർച്ച നടത്തിയതിൻ്റെ സൂചനകളൊന്നുമില്ലെന്നും കുറ്റകൃത്യത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. ചന്ദൻ വർമ ഉൾപ്പെടെയുള്ള ആയുധധാരികളായ ഒരു സംഘം അധ്യാപകനായ സുനിലിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി എല്ലാ അംഗങ്ങൾക്കും നേരെ വെടിയുതിർക്കുകയയിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

35 കാരനായ അധ്യാപകൻ സുനിൽ, ഭാര്യ പൂനം (32), ഇവരുടെ മകൾ ദൃഷ്ടി (6), ഒരു വയസുള്ള മകൾ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

പരിക്കേറ്റ നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചന്ദന്‍ വർമക്കെതിരെ ആഗസ്റ്റ് 18ന് പൂനം ഫയല്‍ ചെയ്ത കേസാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പീഡനം, ആക്രമണം, വധഭീഷണി എന്നി കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്.

Tags:    
News Summary - Key accused arrested in Amethi murder case in which four of family were shot dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.