ആലപ്പുഴ: യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍വെച്ച് മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേരെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പാലക്കൽ പഞ്ചായത്ത് ഒമ്പതാംവാർഡിലെ കണ്ടിരിയകത്ത് വീട്ടിൽ ആദിൽ മുഹമ്മദ് (വിച്ചു-18), കായംകുളം മുനിസിപ്പാലിറ്റി ആറാം വാർഡിൽ എരുവ കുറ്റിത്തറ കിഴക്കേതിൽ സഹീർഖാൻ (20) എന്നിവരെയാണ് യുവാവിനെ ഒളിപ്പിച്ചുവെച്ച ലോഡ്ജില്‍നിന്ന് പിടികൂടിയത്. മണ്ണഞ്ചേരി പഞ്ചായത്ത് 15ാം വാർഡിൽ ആര്യാട് നോർത്ത് കോളനിയിൽ ശ്യാംകുമാറിനെയാണ് (21) തട്ടിക്കൊണ്ടുവന്ന് മര്‍ദിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ശ്യംകുമാറിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് സൈബർ സെല്ലിെൻറയും പൊലീസിെൻറ വിവരസാങ്കേതിക വിദ്യയുടെയും സഹായത്താൽ മണ്ണഞ്ചേരി പൊലീസ് അന്വേഷണം നടത്തി രക്ഷിച്ചത്. മുന്‍വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ മോഹിത് പി.കെയുടെ നിർദേശ പ്രകാരം പ്രിൻസിപ്പൽ എസ്.ഐ ബിജു കെ.ആർ., എസ്.ഐമാരായ അശോകൻ ബി.കെ, വിനോദ്, സി.പി.ഒമാരായ ഷാനവാസ്, കൃഷ്ണകുമാർ, പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.