കൊണ്ടോട്ടി: കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചി (36) കൊല്ലപ്പെട്ട കേസില്‍ ആറാം പ്രതി കിഴിശ്ശേരി ഒന്നാം മൈല്‍ സ്വദേശി വരുവള്ളിപ്പിലാക്കല്‍ മെഹബൂബിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആഗസ്റ്റ് അഞ്ച് മുതല്‍ വിചാരണ ആരംഭിക്കാനിരിക്കെയാണിത്. നാലു മാസംകൊണ്ട് വിചാരണ പൂര്‍ത്തീകരിക്കാന്‍ ഹൈകോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ വിചാരണ കോടതി കഴിഞ്ഞദിവസം കുറ്റപത്രം വായിച്ച് കേള്പ്പി
ച്ചിരുന്നു. നാല് മാസത്തിനിടെ വിചാരണ പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നുകണ്ട് ഒരു വര്‍ഷത്തിലധികമായി വിചാരണ തടവുകാരനായി കഴിയുന്ന പ്രതിക്ക് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ കോടതിയിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കൂടി പരിഗണിച്ച് ജാമ്യനിബന്ധനകള്‍ തീരുമാനിക്കാന്‍ സുപ്രീംകോടതി വിചാരണ കോടതിക്ക് നിര്‍ദേശവും
നല്കി. 2023 മേയ് 13ന് അര്‍ധരാത്രിയോടെ കിഴിശ്ശേരി ഒന്നാം മൈലിലാണ് രാജേഷ് മാഞ്ചി ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് മരിച്ചത്. ഒമ്പത് പ്രതികളുള്ള കേസില്‍ ഏഴുപേര്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല. വരുവള്ളി പിലാക്കല്‍ മുഹമ്മദ് അഫ്സല്, വരുവള്ളി പിലാക്കല്‍ ഫാസില്‍, വരുവള്ളി പിലാക്കല്‍ ഷറഫുദ്ദീന്, തേര്‍ത്തൊടി മെഹബൂബ്, തേര്‍ത്തൊടി അബ്ദുസ്സമദ്, പേങ്ങാട്ടില്‍ വീട്ടില്‍ നാസര്‍, ചെവിട്ടാണിപ്പറമ്പ് ഹബീബ്, പാലത്തിങ്ങല്‍ അയ്യൂബ്, പാട്ടുകാരന് സൈനുല്‍ ആബിദ് എന്നിവരെ പിടികൂടിയ അന്വേഷണസംഘം ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.