ഗൂഡല്ലൂർ: കോടനാട് കൊലപാതക-കവർച്ചക്കേസിൽ സഹായിച്ചെന്ന് പറയപ്പെടുന്ന ഗൂഡല്ലൂർ സ്വദേശികളായ അഞ്ച് പേരെ സി.ബി.സി.ഐ.ഡി പൊലീസ് ആറ് മണിക്കൂർ ചോദ്യം ചെയ്തു.2017 ഏപ്രിൽ 23 നാണ് സയന്റെ കൂട്ടാളികളായ ജംസീർ അലി, ജിതിൻ റോയ്, കുട്ടിസൺ ഉൾപ്പെട്ട സംഘം മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോത്തഗിരി കോടനാട് ബംഗ്ലാവിൽ പാറാവുകാരനെ കൊലപ്പെടുത്തി കവർച്ചയും രേഖകളും കടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കേസ് ഇപ്പോൾ സി.ബി.സി.ഐ.ഡിയാണ് അന്വേഷിക്കുന്നത്. കുറ്റകൃത്യത്തിന് ശേഷം സയന്റെ കൂട്ടാളികളായ ജംസീർ അലി, ജിതിൻ റോയ്, കുട്ടിസൺ എന്നിവരും മറ്റ് എട്ട് പേരും ഗൂഡല്ലൂർ വഴി കേരളത്തിലേക്ക് രക്ഷപ്പെട്ടു.
ഏപ്രിൽ 24ന് പുലർച്ചെ ഗൂഡല്ലൂർ പൊലീസ് ഇവരെ തടഞ്ഞുനിർത്തി വാഹനപരിശോധന നടത്തിയിരുന്നു. സംശയം തോന്നിയ ഇവരെ ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു. ഗൂഡല്ലൂർ സ്വദേശിയായ സജിയുടെ ബന്ധുവാണ് ജിതിൻ റോയ്. ഇവർ ഇടപെട്ടതോടെ സംഘത്തെ കേരളത്തിലേക്ക് പോകാൻ അനുവദിക്കുകയായിരുന്നു. എന്നാൽ പൊലീസുകാരിൽ ചിലരും ഇവരെ രക്ഷപ്പെടാൻ സഹായിച്ചിരുന്നതായി നേരത്തെ തന്നെ അന്വേഷണസംഘം സംശയിച്ചിരുന്നു. വെള്ളിയാഴ്ച സംഘം ഗൂഡല്ലൂർ എത്തുകയും ഗൂഡല്ലൂരിലെ പൊലീസുകാരടക്കം ഹൈവേ റെസ്റ്റ് ഹൗസ് ബംഗ്ലാവിൽ വെച്ച് അഞ്ചു പേരെ ആറുമണിക്കൂർ നേരം ചോദ്യം ചെയ്യുകയുമായിരുന്നു. സി.ബി.സി.ഐ.ഡി എം.ഡി.എസ്.പി. മുരുകവേൽ, ഡി.വൈ.എസ്.പി ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.