വിദ്യാർഥിനിയുടെ കഴുത്തറുത്തത് പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചെന്ന് കോട്ടയം എസ്.പി

പാലാ: സെന്‍റ് തോമസ് കോളജ് വിദ്യാർഥിനിയുടെ കഴുത്തറുത്തത് പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണെന്ന് കോട്ടയം എസ്.പി ഡി. ശില്‍പ. കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം ആക്രമണത്തിന്‍റെ കാരണം ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും എസ്.പി പറഞ്ഞു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി പ്രതിക്ക് അടുപ്പമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കൊലപാതകം നടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്നവരാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും എസ്പി ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു.

പാലാ സെന്‍റ്​ തോമസ്​ കോളജ് വിദ്യാർഥിനിയും വൈക്കം തലയോലപറമ്പ് സ്വദേശിനിയുമായ നിഥിന മോളെയാണ് സഹപാഠി കഴുത്തറുത്ത് കൊന്നത്. സംഭവത്തിൽ കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജു പിടിയിലായി.

Tags:    
News Summary - Kottayam SP D Shilpa Reacts to Pala College Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.