ആലപ്പുഴ: സ്വർണമോതിരം പണയംവെച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ കൊന്ന കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. തിരുവനന്തപുരം ആനാവൂർ കൈതക്കോണം വീട്ടിൽ സതീഷിനെ (28) കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളി പഞ്ചായത്ത് 19ാം വാർഡിൽ കട്ടത്തറ വീട്ടിൽ അനീഷ് (മാങ്ങാണ്ടി അനീഷ്, -35), രണ്ടാംപ്രതി ചങ്ങനാശ്ശേരി വാഴപ്പള്ളി 16ാം വാർഡിൽ പറാൽ കുഴിപറമ്പിൽ സദാനന്ദൻ (സദൻ,- 61) എന്നിവരെയാണ് ജില്ല അഡീഷനൽ സെഷൻസ് കോടതി -മൂന്ന് ജഡ്ജി ടി.എൻ. സീത ശിക്ഷിച്ചത്.
ഇരുവരും ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം. അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവും 341ാം വകുപ്പുപ്രകാരം അന്യായമായി തടഞ്ഞുവെച്ചതിന് ഒരു മാസവും 323ാം വകുപ്പുപ്രകാരം ദേഹോപദ്രവം ഏൽപിച്ചതിന് ആറുമാസവും കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. മൂന്നും നാലും പ്രതികെള വെറുതെവിട്ടു. തിരുവനന്തപുരം ഒറ്റയൂർ കുന്നുവിള വീട്ടിൽ ശശികുമാർ, വെളിയനാട് മുറിയായിക്കൽ വർഗീസ് തോമസ് എന്നിവരെയാണ് വെറുതെവിട്ടത്.
2008 ജൂലൈ 20ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കെട്ടിടങ്ങൾ നിർമിക്കുന്ന കരാറുകാരനായ ജ്യേഷ്ഠെൻറ സഹായിയായിരുന്ന സതീഷ് മേശരിപ്പണിക്കെത്തിയ അനീഷും സദാനന്ദനുമായി സൗഹൃദത്തിലായിരുന്നു. സതീഷിെൻറ മോതിരം സദാനന്ദന് വാങ്ങി പണയം വെച്ചു. പണയരസീത് ചോദിച്ചപ്പോഴുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അനീഷും സദാനന്ദനും ചേർന്ന് സതീഷിനെ ക്രൂരമായി മർദിച്ചശേഷം രാമങ്കരി പാടത്ത് ഉപേക്ഷിെച്ചന്നാണ് പ്രോസിക്യൂഷൻ കേസ്.
പാടത്ത് മൃതദേഹം കെണ്ടത്തിയ സംഭവത്തിൽ രാമങ്കരി പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്കാണ് േകസെടുത്തത്. എന്നാൽ, അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സതീഷിെൻറ പിതാവ് വിൽസൺ രാമങ്കരി കോടതിയിൽ പരാതി നൽകി. 2010ൽ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതോടെ ആലപ്പുഴ മുൻ ഡിവൈ.എസ്.പി രവീന്ദ്രപ്രസാദ് കേസ് അന്വേഷണം ഏറ്റെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ഗീത, അഡ്വ. ആര്യാ സദാശിവൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.