വാ​ഴ​ച്ചാ​ലി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന

മ​ദ്യ​ക്ക​ട​ത്ത്: വാ​ഴ​ച്ചാ​ലി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന

അതിരപ്പിള്ളി: ഓണത്തോടനുബന്ധിച്ച് വനമേഖലയിൽ അനധികൃത മദ്യക്കടത്തിനെതിരായ ജാഗ്രതയുടെ ഭാഗമായി വാഹന പരിശോധന നടത്തി.ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി അതിരപ്പിള്ളി-വാഴച്ചാൽ വിനോദ സഞ്ചാര മേഖലയിലെ ഫോറസ്റ്റ് ചെക്കിങ് സ്റ്റേഷനുമുന്നിലാണ് വനംവകുപ്പിലെ ചാർപ്പ ഫോറസ്റ്റ് റേഞ്ച് പാർട്ടിയും ചാലക്കുടി എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി പരിശോധന നടത്തിയത്.

വിനോദ സഞ്ചാരികളുടേതടക്കം 41 വാഹനങ്ങളാണ് പരിശോധന നടത്തിയത്. പരിശോധന നടത്തിയ സംഘത്തിൽ വാഴച്ചാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.ടി. രാജൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.കെ. സ്വീഡിഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വിജേഷ്, അനീഷ്, പി.ആർ. എദു, വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജി.എസ്. പത്മജ, ഫോറസ്റ്റ് വാച്ചർ മണി കൃഷ്ണൻകുട്ടി, എക്സൈസ് ഇൻസ്പെക്ടർ ബിജുദാസ്, പി.ഒ. പ്രിൻസ്, സി.ഇ.ഒമാരായ ബെന്നി, റെനീഷ്, ഡ്രൈവർ ഷൈജു എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Liquor Trafficking: Vehicle inspectiona In Vazhachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.