തിരുവല്ല: ഓട്ടോറിക്ഷയിൽ കടത്തിയ പത്ത് ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി തലവടി സ്വദേശി പുളിക്കീഴ് പൊലീസിന്‍റെ പിടിയിലായി. എടത്വ തലവടി ആനപ്രാമ്പാൽ പടിഞ്ഞാറേത്ത് വീട്ടിൽ വിനോജിയാണ് (46) വെള്ളിയാഴ്ച രാവിലെ 11ഓടെ പുളിക്കീഴിൽനിന്ന് പിടിയിലായത്. പുളിക്കീഴ് ബിവറേജസ് ഔട്ട്ലറ്റിൽനിന്ന് മദ്യം വാങ്ങി മടങ്ങുകയായിരുന്നു. ഓട്ടോറിക്ഷയുടെ പിൻവശത്ത് ചാക്കിൽ ഒളിപ്പിച്ച മദ്യക്കുപ്പികൾ പൊലീസ് പിടിച്ചെടുത്തു.
ഇതുസംബന്ധിച്ച് പുളിക്കീഴ് സി.ഐ ഇ.ഡി. ബിജുവിന് രഹസ്യവിവരം ലഭിച്ചിരുന്നു. എടത്വ, തലവടി പ്രദേശങ്ങളിൽ ചില്ലറവിൽപന നടത്താനാണ് മദ്യം വാങ്ങിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. മദ്യവുമായി മുമ്പും ഇയാൾ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഒരുവർഷമായി വിനോജി മദ്യവിൽപന നടത്തിവരുന്നതായായി വിവരം ലഭിച്ചെന്ന് എസ്.ഐ കവിരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.