മല്ലപ്പള്ളി: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് രണ്ടേമുക്കാൽ ലക്ഷത്തോളം രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ചങ്ങനാശ്ശേരി പെരുന്ന എൻ.എസ്.എസ് കോളജിന് സമീപം പടിഞ്ഞാറെ പുത്തൻപുരയിൽ വീട്ടിൽ ഡി. ദിൽജിത്താണ് (26) കീഴ്വായ്പ്പൂര് പൊലീസിന്റെ പിടിയിലായത്.
കുന്നന്താനം മാന്താനം കോളനിപ്പടി ഗീതാഞ്ജലി വീട്ടിൽ രാമചന്ദ്രൻ പിള്ളയുടെ മാന്താനത്തെ ഗീതാഞ്ജലി ധനകാര്യ സ്ഥാപനത്തിലാണ് നാലുതവണയായി 67.700 ഗ്രാം മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയത്.
കഴിഞ്ഞ മേയ് 20 മുതൽ സെപ്റ്റംബർ 15 വരെയാണ് ഇത്തരത്തിൽ വായ്പയെടുത്തത്. രാമചന്ദ്രൻ പിള്ളയുടെ പരാതിപ്രകാരമാണ് കേസ് എടുത്തത്. മാന്താനത്ത് നാട്ടുകാർ തടഞ്ഞുവെച്ച ദിൽജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ ചോദ്യം ചെയ്തപ്പോൾ കോട്ടയം ഈസ്റ്റ്, തൃക്കൊടിത്താനം, ചങ്ങനാശ്ശേരി, നെടുമുടി സ്റ്റേഷനുകളിൽ വിശ്വാസവഞ്ചന, കവർച്ച തുടങ്ങിയ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ജാമ്യത്തിലായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.