കാക്കനാട്: വാഴക്കാല പടമുഗളിന് സമീപം സി.പി.ഡബ്ല്യു.ഡി ക്വാർട്ടേഴ്സിനടുത്ത് വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷണംപോയ സംഭവത്തിൽ ലോഡ്ജിലെ കെയർടേക്കർ അറസ്റ്റിൽ.
പത്തനംതിട്ട മലയാലപ്പുഴ വില്ലേജിൽ താമസിക്കുന്ന വിഷ്ണുവിനെയാണ് (23) തൃക്കാക്കര പൊലീസ് പിടികൂടിയത്. വിജയലക്ഷ്മി എന്ന സ്ത്രീയുടെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നുപവന്റെ മാല, ഒരുപവൻ വള എന്നിവയായിരുന്നു മോഷണം പോയത്. വിജയലക്ഷ്മിയുടെ മകന്റെ പരാതിയിൽ അന്വേഷണത്തിനിടെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇവരുടെ വീടിന് സമീപത്തുള്ള ലോഡ്ജിലെ ജീവനക്കാരനായിരുന്നു അറസ്റ്റിലായ വിഷ്ണു. ഇയാളിൽനിന്ന് സ്വർണാഭരണങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.