ഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജിലേക്ക് ഓട്ടം വിളിച്ചുകൊണ്ടുവന്ന ശേഷം ഡ്രൈവറെ മർദിച്ച് ഓട്ടോറിക്ഷ കത്തിച്ചു. സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ഓട്ടോറിക്ഷ കത്തിച്ച കാഞ്ഞിരപ്പള്ളി ചൂട്ടശ്ശേരി വിഷ്ണു (27), കത്തിക്കാൻ ക്വട്ടേഷൻ നൽകിയ പൊൻകുന്നം സ്റ്റേഷൻ അതിർത്തിയിൽപെട്ട ഓട്ടോ ഡ്രൈവർ വൈശാഖ് എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ പൂവരണി കല്ലുവെട്ടാംകുഴി അഖിലിനാണ് (21) മർദനമേറ്റത്.
വെള്ളിയാഴ്ച രാത്രി 10.30ന് കോട്ടയം മെഡിക്കൽ കോളജ് അതിരമ്പുഴ റോഡിൽ മുടിയൂർക്കര ഡോക്ടേഴ്സ് ക്വാർട്ടേഴ്സിന് സമീപമാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പാലായിലെ പെൺകുട്ടിയെ പ്രണയിക്കുന്നതിനെ സംബന്ധിച്ച് അഖിലും വൈശാഖും തമ്മിൽ തർക്കമുണ്ടായിരുന്നു.
ഇൗ വൈരാഗ്യത്തിെല അഖിലിനെ കൊലപ്പെടുത്താൻ വിഷ്ണുവിന് വൈശാഖ് ക്വട്ടേഷൻ നൽകി. വെള്ളിയാഴ്ച വൈകീട്ട് വിഷ്ണുവിെൻറ ഭാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്ന് പറഞ്ഞ് അഖിലിനെ ഓട്ടം വിളിച്ചു. മെഡിക്കൽ കോളജിൽ എത്തിയപ്പോൾ ആശുപത്രിക്ക് സമീപം വാഹനം പാർക്ക് ചെയ്യിപ്പിച്ചശേഷം വിഷ്ണു ഇറങ്ങിപ്പോയി. പിന്നീട് മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് മറ്റൊരു ഓട്ടോറിക്ഷ വിളിച്ചു. വാഹനത്തിെൻറ പെട്രോൾ തീർന്നുവെന്ന് കള്ളം പറഞ്ഞ് സമീപത്തെ പമ്പിൽനിന്ന് പെട്രോൾ വാങ്ങി. അതിനുശേഷം വീണ്ടും അഖിലിെൻറ സമീപത്ത് എത്തി.
വാഹനം കുട്ടികളുടെ ആശുപത്രി റോഡിലേക്ക് (മെഡിക്കൽ കോളജ് അതിരമ്പുഴ റോഡ്)പോകാൻ ആവശ്യപ്പെട്ടു. മുടിയൂർക്കര ജങ്ഷനിലെത്തിയപ്പോൾ ഡോക്ടേഴ്സ് ക്വാർട്ടേഴ്സിലേക്കുള്ള റോഡുവഴി പോകാൻ ആവശ്യപ്പെട്ടു.
ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോൾ വാഹനം നിർത്താൻ ആവശ്യപ്പെട്ടു. ഉടൻ അഖിലിെൻറ കഴുത്തിന് പിടിച്ചു മർദിച്ചു. പിടിവലിക്കിടയിൽ അഖിൽ ഓടിരക്ഷപ്പെട്ടു. തുടർന്ന് പെട്രോളും ആസിഡും ഒഴിച്ച് അഖിൽ വാഹനം കത്തിച്ചു. പുകയും തീയും കണ്ട സമീപവാസികൾ ഗാന്ധിനഗർ പൊലീസിൽ വിവരം നൽകി. ഓടി റോഡിലെത്തിയ അഖിൽ വഴിയിൽ കണ്ടവരോട് സംഭവം പറഞ്ഞു. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഡിവൈ.എസ്.പി സന്തോഷ് കുമാറും സ്ഥലത്തെത്തി. തിരച്ചിലിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന വിഷ്ണുവിനെ പിടികൂടി. തുടർന്ന് ഇരുവെരയും സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. ശനിയാഴ്ച ഫോറൻസിക്, വിരലടയാള വിദഗ്ധർ എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പെട്രോൾ വാങ്ങാൻ ഉപയോഗിച്ച കുപ്പി കണ്ടെടുത്തു. വിഷ്ണുവിനെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.