നിലമ്പൂർ: മണ്ണുമാന്തി യന്ത്രത്തിന്റെ ഡൈനാമോ, ബാറ്ററി, ഹൈഡ്രോളിക് കൂളർ ഉൾപ്പെടെ 2.75 ലക്ഷം രൂപയുടെ സാമഗ്രികൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ.
പോത്തുകൽ മുണ്ടേരി പാടിക്കര ദേവൻ (19), വയനാട് കമ്പളകല്ല് ചെറുവാടിക്കുന്ന് അജി (24), ബാലുശ്ശേരി തിരുവോട് ലക്ഷം വീട് പാലോളി വീരൻ (19), പൂനത്ത് കുണ്ട്കുളങ്ങര രതീഷ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് ഒമ്പതിന് രാത്രിയാണ് മോഷണം നടത്തിയത്.
വടപുറത്തിന് സമീപം വർക്ക് ഷോപ്പിൽനിന്ന് യന്ത്രസാമഗ്രികൾ, സമീപത്ത് നിർമാണത്തിലുള്ള കുട്ടികളുടെ പാർക്കിന്റെ ഓഫിസിൽ നിന്നു ഉപകരണങ്ങൾ എന്നിവയാണ് മോഷ്ടിച്ചത്.
താമരശ്ശേരിയിൽ രാത്രി പട്രോളിങ് നടത്തിയ പൊലീസ് സംഘമാണ് മോഷ്ടിച്ച വസ്തുക്കൾ ജീപ്പിൽ വയനാട്ടിലേക്ക് കടത്തവെ സംഘത്തെ പിടികൂടിയത്. പ്രതികളെ നിലമ്പൂർ ഇൻസ്പെക്ടർ മനോജ് പറയറ്റ, എസ്.ഐമാരായ ടി.പി.മുസ്തഫ, ഇ.എൻ. രതീഷ് എന്നിവരുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.
എസ്.സി.പി.ഒമാരായ സുമേഷ്, സജീഷ്, ബിജേഷ്, സി.പി.ഒമാരായ അജിത്, ഉജേഷ് അരുൺ ബാബു, അനസ് എന്നിവർ ചേർന്നാണ് അന്വഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.