ഇഫ്തിഖാർ അഹ്മദ്

മെഡി.സീറ്റ് വാഗ്ദാനം ചെയ്ത് 22.50 ലക്ഷം തട്ടിയ യുവാവ് മഹാരാഷ്ട്രയിൽ അറസ്റ്റിൽ

മംഗളൂരു: ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേർളക്കട്ടയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ സീറ്റ് വാഗ്ദാനം ചെയ്ത് 22.50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി മഹാരാഷ്ട്രയിൽ മറ്റൊരു കേസിൽ അറസ്റ്റിൽ. ഉത്തർ പ്രദേശ് സ്വദേശി ഇഫ്തിഖാർ അഹ്മദ് (31) ആണ് അറസ്റ്റിലായത്.

ബിഡർ സ്വദേശി ശശികാന്ത് ദീക്ഷിത് കഴിഞ്ഞ മാസം അഞ്ചിന് നൽകിയ പരാതിയിൽ ഉള്ളാൾ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മഹാരാഷ്ട്രയിലെ നെറോണിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഉള്ളാൾ പൊലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. ഇഫ്താർ അഹ്മദ് സമാന തട്ടിപ്പുകൾ പലേടത്തും നടത്തിയതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Maharashtra police arrest UP man for defrauding students on pretext of medical seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.