തലയോലപ്പറമ്പ്: കഞ്ചാവുകടത്ത് കേസിലെ മുഖ്യപ്രതി തെലങ്കാനയിൽ പിടിയിൽ. വെട്ടിക്കാട്ടുമുക്കിൽ നിന്നും നൂറ് കിലോയോളം കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതിയെയാണ് തെലങ്കാന ബഞ്ചാരാ ഹിൽസ് ഭാഗത്ത് വെച്ച് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കൈപ്പുഴ മുച്ചത്തിൽ വീട്ടിൽ മൊസാർട്ടാണ് (22) പിടിയിലായത്. ഒന്നാംപ്രതിയുടെ ഭാര്യ ഉൾപ്പെടെ ഏഴുപേർ ഇതുവരെ കേസിൽ അറസ്റ്റിലായി.
പ്രതി കാമുകിയുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് കഞ്ചാവ് വാങ്ങുന്നതിനായി ആന്ധ്ര സ്വദേശിക്ക് പണം കൈമാറിയിരുന്നത്. കേരളത്തിലേക്ക് കഞ്ചാവ് കയറ്റി വിടുന്നതിൽ പ്രധാനിയായ സുർള പാണ്ഡയ്യ എന്ന ആന്ധ്രസ്വദേശിയെ കഴിഞ്ഞ ആഴ്ചയിൽ ഇതേ സംഘം തന്നെ ഒഡിഷ-ഛത്തിസ്ഗഢ് അതിർത്തിയിലെ ചിന്തപള്ളി വനമേഖലയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നിർദേശപ്രകാരം വൈക്കം എ.എസ്.പി നകുൽ രാജേന്ദ്ര ദേശ്മുഖിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഗാന്ധിനഗർ, ഏറ്റുമാനൂർ സ്റ്റേഷനുകളിലും എക്സൈസിലും പ്രതിക്കെതിരെ ധാരാളം കേസുകൾ നിലവിലുണ്ട്.
വില്ലൂന്നി സ്വദേശി കെൻസ് സാബു(28), ഭാര്യ അനു ഷെറിൻ ജോൺ(23), കാണക്കാരി ചാത്തമംഗലം സ്വദേശി രഞ്ജിത്ത് രാജു (26), അതിരമ്പുഴ ചാമക്കാലയിൽ മിഥുൻ സി. ബാബു (28), വിശാഖപട്ടണം സ്വദേശി സുർള പാണ്ഡയ്യ (41), കൈപ്പുഴ ശാസ്താങ്കൽ ഭാഗത്ത് സോബിൻ കെ. ജോസ് (24) എന്നിവരാണ് കേസിലെ മറ്റുപ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.