കാഞ്ഞിരപ്പള്ളി: എറികാട് ഭാഗത്തെ മാളിയേക്കൽ ക്വാറിയിൽനിന്ന് ലക്ഷം രൂപ വിലപിടിപ്പുള്ള ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തമ്പലക്കാട് താന്നിക്കൽ പ്രസാദ് (41), തമ്പലക്കാട് തേവർശേരിൽ സുഭാഷ് എന്ന അമൽ (29), തമ്പലക്കാട് തുരുത്തിപ്പള്ളിയിൽ ജോജോ ജോസഫ് (32), കപ്പാട് മുണ്ടപ്ലാക്കൽ ബിജു (47), തമ്പലക്കാട് തൈപ്പറമ്പിൽ രാജേഷ് (38), തമ്പലക്കാട് ചീരംകുളത്ത് അനിക്കുട്ടൻ (37) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഡിസംബറിൽ എറികാട് ഭാഗത്തെ ക്വാറിയിൽനിന്ന് വോൾവോ മെഷീനിൽ ഉപയോഗിക്കുന്ന വീൽ ബ്രേക്കിന്റെ ബോട്ടുകളും സ്പെയർ പാർട്സുകളും മോഷ്ടിക്കുകയായിരുന്നു.
ക്വാറി ഒന്നര വർഷമായി അടഞ്ഞുകിടക്കുകയായിരുന്നു. മോഷ്ടാക്കളെ തമ്പലക്കാട്, കാപ്പാട് ഭാഗങ്ങളിൽനിന്നുമാണ് പിടികൂടിയത്. പ്രതികളിൽ ഒരാളായ അമലിന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മറ്റൊരു പ്രതിയായ പ്രസാദിന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ രണ്ട് കേസ് നിലവിലുണ്ട്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഒ ഷിന്റോ പി. കുര്യൻ, എസ്.ഐ അരുൺ തോമസ്, ബിജി ജോർജ്, സി.പി.ഒമാരായ വിമൽ, ശ്രീരാജ്, ബോബി, പീറ്റർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.