പി​ടി​കൂ​ടി​യ ല​ഹ​രി​വ​സ്തു​ക്ക​ൾ

13 കി​ലോ ക​ഞ്ചാ​വു​മാ​യി കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒരാൾ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: ക​ഞ്ചാ​വു​മാ​യി കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ഏ​ഷ്യ​ക്കാ​ര​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 13 കി​ലോ ക​ഞ്ചാ​വാ​ണ് ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

എ​യ​ർ​പോ​ർ​ട്ട് ക​സ്റ്റം​സ് ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്നി​ന്റെ കെ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് പ്രാ​ദേ​ശി​ക പ​​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​യെ​യും പി​ടി​കൂ​ടി​യ ല​ഹ​രി​വ​സ്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി. ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​തി​ൽ ക​സ്റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സു​ലൈ​മാ​ൻ അ​ൽ ഫ​ഹ​ദ്, എ​ല്ലാ വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു. രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്നും നി​രോ​ധി​ത വ​സ്തു​ക്ക​ളും ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ക​യാ​ണ്.

Tags:    
News Summary - Man arrested at Kuwait airport with 13 kg of cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.